Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഇത് അല്പം കടന്ന കൈയ്യായിപ്പോയി, ഷാഹിദിന് കാന്‍സറാണെന്ന വാര്‍ത്ത വ്യാജം!!
സെലിബ്രിറ്റികളെ കുറിച്ച് എന്തും പറയാം എന്ന ധാരണ ചിലര്‍ക്കൊക്കെയുണ്ട്. പ്രണയ ഗോസിപ്പുകളും വിവാഹ ഗോസിപ്പുകളും വിവാഹ മോചന കഥകളുമെല്ലാം താരങ്ങള്‍ പോലും അറിയാതെ പാപ്പരാസികള്‍ പറഞ്ഞ് പരത്താറുണ്ട്. എന്തിനേറെ ജീവിച്ചിരിക്കുന്ന താരങ്ങളെ കൊല്ലാന്‍ പോലും മടിയില്ലാത്തവരാണ്.
അങ്ങനെയിതാ ബോളിവുഡ് യുവതാരം ഷാഹിദ് കപൂറിന് കാന്‍സറാണെന്ന വാര്‍ത്തയും ഓണ്‍ലൈനില്‍ ഒരു അടിസ്ഥാനവുമില്ലാതെ പ്രചരിയ്ക്കുന്നു. ഷാഹിദിന് സ്റ്റേജ് വണ്‍ കാന്‍സര്‍ ആണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പ്രചരിയ്ക്കുന്നത് തീര്‍ത്തും അടിസ്ഥാനപരമാണെന്ന് ഷാഹിദിന്റെ ബന്ധുക്കള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വന്നത്
ഷാഹിദ് അല്പം ക്ഷീണിച്ചു നില്‍ക്കുന്നത് പോലെ തോന്നിയ്ക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് നടന് കാന്‍സറാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. കേട്ട പാതി കേള്‍ക്കാത്ത പാതി നവമാധ്യമങ്ങള്‍ അതേറ്റുപിടിച്ചതോടെ കാട്ടുതീ പോലെ ആ വാര്‍ത്ത പരന്നു. ആരാധകര്‍ വിഷമത്തിലായി!!

തീര്‍ത്തും വ്യാജം
എന്നാല്‍ പ്രചരിയ്ക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ഷാഹിദിന്റെ ബന്ധുക്കള്‍ അറിയിച്ചു. ''എങ്ങനെയാണ് ചിലര്‍ക്ക് ഇങ്ങനെ എന്തും എഴുതാന്‍ കഴിയുന്നത്. ഈ വാര്‍ത്ത എന്ത് അടിസ്ഥാനത്തിലാണ്.. ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല' എന്ന് ഷാഹിദിന്റെ കുടുംബം പറയുന്നു.

സന്തോഷവാനാണ്
അതേ സമയം ഷാഹിദ് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സന്തോഷത്തോടെയുള്ള കുടുംബ ജീവിതം നയിക്കുകയാണ്. അടുത്തിടെ ഭാര്യ മിറ രാജ്പുത്തിനൊപ്പമുള്ള ഒരു മനോഹര ചിത്രവും ഷാഹിദ് തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

തിരക്കിലാണ്
സിനിമയിലും ഷാഹിദ് തിരക്കിലാണ്. ഭട്ടി ഗുല്‍ മാറ്റര്‍ ചലു എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയത്. കബീര്‍ സിംഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണിപ്പോള്‍ ഷാഹിദ്. വിജയ് ദേവര്‍ഗോണ്ട അഭിനയിച്ച അര്ജ്ജുന് റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് കബീര്‍ സിംഗ്.
-
ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!