twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമ്പി നാരായണ്‍ ബയോപിക്കില്‍ മാധവനോടൊപ്പം ഷാരൂഖും സൂര്യയും? ആകാംഷയോടെ ആരാധകര്‍

    By Midhun Raj
    |

    മുന്‍ ശാസ്ത്രജ്ഞനും ഐ.എസ്.ആര്‍.ഒയില്‍ എന്‍ജിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയാണ് റോക്കറ്ററി: ദ നമ്പി എഫക്ട്. ആര്‍. മാധവന്‍ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്യാന്‍ ഒരുങ്ങുകയാണ് ബോളിവുഡിലെ ബാദ്ഷാ ഷാരൂഖ് ഖാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഈ വേഷം സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അതിന് ഷാരൂഖ് തന്നെയാണ് ഏറ്റവും ചേരുകയെന്നുമാണ് മാധവന്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

    madhavan

    തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് വേര്‍ഷനില്‍ സൂര്യയായിരിക്കും ഷാരുഖിന് പകരം അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റോക്കറ്ററി കൂടാതെ അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിലും ഷാരൂഖ് ഒരു അതിഥി വേഷം ചെയ്യുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

    സെറ്റിലെത്തിയാല്‍ പ്രണവിന് ആ ശീലമില്ലെന്ന് വിനീത് ശ്രീനിവാസന്‍! വെളിപ്പെടുത്തി സംവിധായകന്‍സെറ്റിലെത്തിയാല്‍ പ്രണവിന് ആ ശീലമില്ലെന്ന് വിനീത് ശ്രീനിവാസന്‍! വെളിപ്പെടുത്തി സംവിധായകന്‍

    Recommended Video

    തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

    ഇതില്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ട്രൈ കളര്‍ ഫിലീസിന്റെ ബാനറില്‍ സരിത മാധവനും വര്‍ഗീസ് മൂലന്‍ പിക്ചേഴ്സിന്റെ ബാനറില്‍ വര്‍ഗീസ് മൂലനും വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ വിജയ് മൂലനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.

    സുശാന്തിനെ പോലെ വേദനകള്‍ അനുഭവിച്ചിരുന്നു ഞാനും! വികാരനിര്‍ഭര കുറിപ്പുമായി വിവേക് ഒബ്‌റോയ്‌സുശാന്തിനെ പോലെ വേദനകള്‍ അനുഭവിച്ചിരുന്നു ഞാനും! വികാരനിര്‍ഭര കുറിപ്പുമായി വിവേക് ഒബ്‌റോയ്‌

    നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസുമുതല്‍ 70 വയസുവരെയുളള കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ചിത്രത്തിനു വേണ്ടി മാധവന്‍ നടത്തിയ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. നമ്പി നാരായണന്റെ മുഖവുമായി സാമ്യം തോന്നിപ്പിക്കുന്ന രീതിയിലാണ് മാധവന്റെ മേക്ക് ഓവര്‍. നമ്പിയുടെ ജീവിതവും അദ്ദേഹത്തിന് നേരെയുണ്ടായ കേസുമാണ് സിനിമയില്‍ പറയുന്നതെന്ന് നേരത്തെ മാധവന്‍ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

    'സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു''സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു'

    Read more about: madhavan
    English summary
    Shahrukh Khan and Suriya will be part of Madhavan's Rocketry: The Nambi Effect
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X