ആഷിക്ക് അബുവിന് പിന്നാലെ മഹേഷ് നാരായണനും ക്ഷണം! ട്രാക്ക് മാറ്റിപിടിക്കാന്‍ കിംഗ് ഖാന്‍
സീറോയുടെ പരാജയത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരമാണ് ഷാരൂഖ് ഖാന്‍. ഇനി കുറച്ച് സെലക്ടീവാകാനാണ് കിംഗ് ഖാന്‍ തീരുമാനിച്ചിരിക്കുന്നത്. സീറോയ്ക്ക് ശേഷം തെന്നിന്ത്യന്‍ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് നടന് താല്‍പര്യം. ഷാരൂഖ് ഖാനെ നായകനാക്കിയുളള ബോളിവുഡ് ചിത്രം ഉടനുണ്ടാകുമെന്ന് സംവിധായകന്‍ ആഷിക്ക് അബു അടുത്തിടെ അറിയിച്ചിരുന്നു. ഷാരൂഖിന്റെ മുംബൈയിലെ വീട്ടിലെത്തി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ആഷിക്ക് അബു ഇക്കാര്യം അറിയിച്ചിരുന്നത്.

ഇപ്പോഴിതാ ആഷിക്ക് അബുവിന് പിന്നാലെ ടേക്ക് ഓഫിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മഹേഷ് നാരായണനെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഷാരൂഖ്. ഫഹദ് ഫാസിലിനെ നായകനാക്കിയുളള മാലിക്കിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മുംബൈയിലെത്താമെന്നാണ് മഹേഷ് നാരായണന്‍ ഷാരൂഖിനെ അറിയിച്ചിരിക്കുന്നത്.
നേരത്തെ തമിഴ് സംവിധായകരായ അറ്റ്‌ലീ, വെട്രിമാരന്‍ തുടങ്ങിയവരും ഷാരൂഖുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷാരൂഖിനെ നായകനാക്കിയുളള ബോളിവുഡ് ചിത്രമാണ് അറ്റ്‌ലീ അടുത്തതായി സംവിധാനം ചെയ്യാന്‍ പോവുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അതേസമയം പുതിയ സിനിമകളുടെ കാര്യത്തില്‍ ഷാരൂഖ് ഖാന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.


Click it and Unblock the Notifications