»   » ശസ്ത്രക്രിയ കഴിഞ്ഞ് ഷാരൂഖ് ആശുപത്രി വിട്ടു

ശസ്ത്രക്രിയ കഴിഞ്ഞ് ഷാരൂഖ് ആശുപത്രി വിട്ടു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: വലതു തോളിലെ ശസ്ത്രക്രിയ കഴിഞ്ഞ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകരോട് നന്ദിയുണ്ടെന്നും ഉടന്‍ തന്നെ സിനിമയിലേക്ക് തിരിച്ചെത്തും എന്നും കിംഗ് ഖാന്‍ പറഞ്ഞു.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചെന്നൈ എക്‌സ്പ്രസ്സ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വലതുതോളിലെ പേശിയുടെ പരുക്ക് കൂടുതലായതിനെ തുടര്‍ന്നാണ് ഷാരൂഖ് ഖാന് ശസ്ത്രക്രിയ വേണ്ടിവന്നത്. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു ശസ്ത്രക്രിയ.

നേരത്തെ ഷാരൂഖിന്റെ ഇടതുതോളിന് ശസ്ത്രക്രിയ നടത്തിയിരുന്ന ഡോക്ടര്‍ തന്നെയാണ് വലതുതോളിലും ശസ്ത്രക്രിയ ചെയ്തത്. കുറച്ച് നാളത്തെ വിശ്രമവും ചില വ്യായാമങ്ങളും ഷാരൂഖിന് നിര്‍ദേശിച്ചിട്ടുണ്ട്. വേദനമൂലം നൃത്തരംഗങ്ങളിലും സംഘട്ടനരംഗങ്ങളിലും അഭിനയിക്കുന്നതിന് ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ തന്നെ തോളിന് ശക്തമായ വേദന അനുഭവപ്പെട്ടിരുന്നെങ്കിലും ഐപിഎല്‍ മത്സരങ്ങളും പുതിയ സിനിമയായ ചെന്നൈ എക്‌സ്പ്രസിന്റെ ഷൂട്ടിംഗ് തിരക്കുകളും കാരണം ശസ്ത്രക്രിയ വൈകുകയായിരുന്നു. ലണ്ടനില്‍ ചികിത്സ തേടാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സമയക്കുറവ് മൂലം ഒഴിവാക്കുകയായിരുന്നുവെന്നും താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

ആരാധകര്‍ക്ക് നന്ദി; ഷാരൂഖ് തിരിച്ചെത്തി

ചെന്നൈ എക്‌സ്പ്രസില്‍ ഷാരൂഖ് ഖാന്‍

ആശുപത്രിയില്‍ നിന്നും പുറത്തേക്ക് വരുന്ന ഷാരൂഖ് ഖാന്‍

ചെന്നൈ എക്‌സ്പ്രസില്‍ ഷാരൂഖ് ഖാന്‍

ചെന്നൈ എക്‌സ്പ്രസില്‍ ഷാരൂഖ് ഖാന്‍

ചെന്നൈ എക്‌സ്പ്രസില്‍ ഷാരൂഖ് ഖാന്‍

ചെന്നൈ എക്‌സ്പ്രസില്‍ ഷാരൂഖ് ഖാന്‍

ചെന്നൈ എക്‌സ്പ്രസില്‍ ഷാരൂഖ് ഖാന്‍

തോളിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍

തോളിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വീട്ടിലേക്ക് മടങ്ങുന്നു

ആശുപത്രിവിട്ട ഷാരൂഖ് ഖാന്‍ ആരാധകര്‍ക്കൊപ്പം

English summary
Shah Rukh Khan has left Lilavati Hospital after shoulder surgery.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam