ഷാരൂഖിന്റെ നഷ്ടം ധനുഷിന് നേട്ടം!
അടുത്തിടെ തന്റെ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി തമിഴ്‌നാട്ടിലെത്തിയ ബോളിവുഡിന്റെ കിംഗ് ഖാന്‍ പറയുകയുണ്ടായി തനിക്ക് തമിഴ് സിനിമയോട് ഏറെ പ്രിയമാണെന്നും തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹമാണെന്നും. ഷാരൂഖ് ഖാന്‍ വാക്കുകളിലെ വിശ്വാസ്യത മനസ്സിലാക്കി തമിഴ് നാട് ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു.
തങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിനെയും നാടിനെയും നല്ലരീതിയില്‍ പരമാര്‍ശിച്ച ഷാരൂഖിനെ തമിഴ് പ്രേക്ഷകര്‍ക്ക് വളരെ അങ്ങ് ബോധിച്ചു. അങ്ങനെ ഒരു തമിഴ് ചിത്രത്തിന് ഷാരൂഖിനെ വിളിച്ചിട്ട് അദ്ദേഹം വന്നില്ലത്രെ. എന്താവും ഇതിന് കാരണമെന്നാണ് ഇപ്പോള്‍ തമിഴകത്തെ സിനിമാപ്രേമികളുടെ ചര്‍ച്ച.
രാഞ്ജന എന്ന ചിത്രം തമിഴ് നടന്‍ ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റമായിരുന്നല്ലോ. ചിത്രം ശ്രദ്ധിക്കപ്പെട്ടെന്നുമാത്രമല്ല ബോളിവുഡില്‍ നിന്ന് ധനുഷിനെ തേടി വേറെയും ചില അവസരങ്ങള്‍ വന്നു. എന്നാല്‍ അധികമാരും അറിയാത്ത മറ്റൊരു വിഷയമുണ്ട് ഇതില്‍. രാഞ്ജനയ്ക്ക് ശേഷം ധനുഷിനെ തേടിയെത്തിയ ചിത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ഷാരൂഖ് ഖാനെയായിരുന്നത്രെ.
ആദ്യം അത് നിരസിച്ച ഷാരൂഖ് പിന്നീട് ചെയ്യാമെന്നേറ്റു. പക്ഷേ അപ്പോഴേക്കും സംവിധായകന്‍ ആര്‍ ബാള്‍ക്കി ധനുഷിനെ സമീപിച്ചിരുന്നു. എന്തോ കാരണത്താല്‍ അത് ഷാരൂഖാനില്‍ നിന്ന് വഴുതി ധനുഷിലെത്തി. ഇതും ഷാരൂഖാന്‍ തമിഴില്‍ അഭിനയിക്കില്ലെന്നും പറഞ്ഞതിലെന്ത് ബന്ധമെന്നാണ് ആരാധകരുടെ ചോദ്യം.

ഷാരൂഖിന്റെ നഷ്ടം ധനുഷിന് നേട്ടം!
ബാള്‍ക്കി ചിത്രം എന്ത് കൊണ്ട് ഷാരൂഖ് നിരസിച്ചു എന്നതറിയില്ല. പക്ഷെ അത് ധനുഷിന് നേട്ടമായി. അതിനെന്തിനാണ് ധനുഷിനോടും തമിഴ് ചിത്രങ്ങളോടും ഷാരൂഖിന് കോപം എന്നാണ് അറിയാത്തത്.

ഷാരൂഖിന്റെ നഷ്ടം ധനുഷിന് നേട്ടം!
ഷാരൂഖ് ഖാന്‍ പിന്നീട് ചിത്രം ചെയ്യാമെന്നേറ്റിരുന്നത്രെ. പക്ഷേ തമിഴ് നാട്ടിലും രാഞ്ജനയിലൂടെ ബോളിവുഡ് പ്രേക്ഷകരും സ്വീകരിച്ച ധനുഷിനെ സംവിധായകന്‍ സമീപിക്കുകയും അദ്ദേഹത്തിന്റെ ഡേറ്റ് വാങ്ങുകയും ചെയ്തിരുന്നത്രെ

ഷാരൂഖിന്റെ നഷ്ടം ധനുഷിന് നേട്ടം!
ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ ധനുഷിന്റെ നായികയായെത്തുന്നത് ഉലകനായകന്‍ കമല്‍ ഹസന്റെ ഇളയപുത്രി അക്ഷര ഹസനാണ്

ഷാരൂഖിന്റെ നഷ്ടം ധനുഷിന് നേട്ടം!
ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തുകൊണ്ട് അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ട്.

ഷാരൂഖിന്റെ നഷ്ടം ധനുഷിന് നേട്ടം!
ഇളയരാജയും ശ്രീറാമും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications











