ലുങ്കിഡാന്‍സ് ചെയ്ത് ഷാരൂഖും ലാലും മമ്മൂട്ടിയും
അടുത്തിടെ വലിയ സൂപ്പര്‍ ഹിറ്റായ പാട്ടാണ് ഷാരൂഖാന്റെ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലെ ലുങ്കി ഡാന്‍സ്..ലുങ്കി ഡാന്‍സ് എന്ന് തുടങ്ങുന്ന പാട്ട്. തമിഴ് തലൈവന്‍ രജനീ കാന്തിന് വേണ്ടിയാണ് അങ്ങനെയൊരു പാട്ട് എഴിതിയതും പാടിയതുമെങ്കിലും കഴിഞ്ഞ ദിവസം ഈ പാട്ടിന് ഷാരൂഖിനൊപ്പം നൃത്തം ചെയ്തത് മലയാളത്തിന്റെ രണ്ട് സൂപ്പര്‍ സ്റ്റാറുകളാണ്.
ദുബായില്‍ വച്ചു നടന്ന ഉജാല ഏഷ്യനെറ്റ് ഫിലീം അവാര്‍ഡ് ദാനച്ചടങ്ങിലായിരുന്നു ഡാന്‍സ്. ഷാരൂഖിനൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും കൂടെ വേദിയില്‍ ലുങ്കിയുടുത്ത് ഡാന്‍സ് തുടങ്ങിയപ്പോള്‍ സദസ്സില്‍ ആരവങ്ങളുടെ പെരുമഴയായിരുന്നു. അവര്‍ ധരിച്ചുവന്നിരുന്ന സാധാരണ വസ്ത്രത്തിന് മുകളില്‍ ലുങ്കി ചുറ്റിയായിരുന്നു ഡാന്‍സ്.

ഡാന്‍സും പാട്ടുമൊക്കെ കഴിഞ്ഞപ്പോള്‍ ഷാരൂഖ് സംസാരിക്കാന്‍ തുടങ്ങി. മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും ഒരുപാടിഷ്ടമാണെന്നും ഒരു അഭിനേതാവ് എന്ന നിലയില്‍ രണ്ടും പേരും എനിക്ക് ഒരുപാട് പ്രചോദനമാണെന്നും ഷാരൂഖ് പറഞ്ഞു.
ഇങ്ങനെ ഒരു അവസരം തനിക്ക് തന്നതിന് ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. തനിക്ക് നല്ല നല്ല അവസരങ്ങള്‍ തന്ന ദൈവത്തിനും തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്ന ആരാധകര്‍ക്കും ഷാരൂഖ് നന്ദി പറഞ്ഞു.


Click it and Unblock the Notifications