»   » ഷാരൂഖ് ഖാനൊപ്പം ഐപിഎല്‍ വേദിയില്‍ തിളങ്ങി സുഹാന: ചിത്രങ്ങള്‍ വൈറല്‍! കാണാം

ഷാരൂഖ് ഖാനൊപ്പം ഐപിഎല്‍ വേദിയില്‍ തിളങ്ങി സുഹാന: ചിത്രങ്ങള്‍ വൈറല്‍! കാണാം

Written By:
Subscribe to Filmibeat Malayalam

സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും ആരാധകരുടെയെല്ലാം ഇഷ്ടം നേടിയെടുത്ത താരപുത്രിയാണ് സുഹാന ഖാന്‍. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകളാണ് സുഹാന. സുഹാനയുടെ സിനിമാ അരങ്ങേറ്റം സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നിരുന്നത്. ഷാരുഖ് ഖാനൊപ്പം എതു ചടങ്ങില്‍ പങ്കെടുത്താലും സുഹാനയുടെ വിശേഷങ്ങള്‍ അറിയാനായി എല്ലാവരും താല്‍പ്പര്യം കാണിക്കാറുണ്ട്.

ദുല്‍ഖര്‍-മാര്‍ട്ടിന്‍ പ്രകാട്ട് കൂട്ടുക്കെട്ട് വീണ്ടും: വൈറലായി ജോമോന്‍ ടി ജോണിന്റെ ചിത്രം! കാണാം

ഷാരൂഖിനൊപ്പം സിനിമാ ചിത്രീകരണങ്ങള്‍ക്കും മറ്റും വരുന്ന സുഹാനയെ ബോളിവുഡിലെ പാപ്പരാസികള്‍ വെറുതെ വിടാറില്ലെന്നതാണ് സത്യം. ബോളിവുഡിലെ പ്രമുഖ നടിമാര്‍ക്ക് നല്‍കുന്ന പ്രാധാന്യത്തോടെ സുഹാനയുടെ ഫോട്ടോയെടുക്കുന്നവര്‍ നിരവധിയാണ്.

shahrukh-suhana

എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിയാതെ മകള്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് ഷാരൂഖ് ഖാന്‍ വ്യക്തമാക്കിയിരുന്നു. ഷാരൂഖിന്റെ മകന്റെ സിനിമാ പ്രവേശനവും ഇത്തരത്തില്‍ എല്ലാവരും ചോദിക്കുന്നൊരു കാര്യമാണ്. മലയാളത്തില്‍ പ്രണവ് അരങ്ങേറിയതു പോലെ ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്റെ അരങ്ങേറ്റവും ഉടനുണ്ടാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

shahrukh-suhana

കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളി കാണാനായി ഷാരൂഖ് ഖാനും മക്കളായ സുഹാന,അബ്‌റാം  എന്നിവര്‍ എത്തിയിരുന്നു. ഐപിഎല്ലില്‍ സ്വന്തം ടീമിനെ പ്രേല്‍സാഹിപ്പിക്കുന്നതിനും കളി വീക്ഷിക്കുന്നതിനുമായാണ് ഇവര്‍ എത്തിയിരുന്നത്.

shahrukh-suhana

ആവേശകരമായ ഇന്നലത്തെ മല്‍സരത്തില്‍ ബാംഗ്ലൂരുവിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത മല്‍സരം സ്വന്തമാക്കിയിരുന്നു. കളിയ്ക്കിടെയെടുത്ത സുഹാനയുടെയും ഷാരുഖിന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിത്രങ്ങളില്‍ ഷാരുഖ് ഖാനും സുഹാനയുമായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്.

#Srk #Suhanakhan

A post shared by 🌹[ZERO 21ST Dec 2018]🌹 (@zerosameer) on Apr 8, 2018 at 10:32pm PDT

പുതിയ ലുക്കില്‍ ഞെട്ടിച്ച് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി: ചിത്രങ്ങള്‍ വൈറല്‍! കാണാം

ധനുഷിന്റെ പുതിയ ചിത്രത്തില്‍ വില്ലനായി ജെയിംസ് ബോണ്ട് നായകന്‍? പ്രതീക്ഷയോടെ ആരാധകര്‍! കാണാം

English summary
shahrukh khan-suhana photos viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X