ഷാരൂഖ്-ലാല്‍-മമ്മൂട്ടി എന്നിവരുടെ വൈറലായ ലുങ്കി ഡാന്‍സ്
സദസ്സിനെ ഞെട്ടിച്ച ഒരു ഡാന്‍സ് ആയിരുന്നു ഷാരൂഖിന്റെയും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ലൂങ്കി ഡാന്‍സ്. ആരും മറന്നു കാണില്ല ആ ഡാന്‍സ്... ദുബായില്‍ വച്ചു നടന്ന ഉജാല ഏഷ്യാനെറ്റ് ഫിലീം അവാര്‍ഡ് വേദിയിലായിരുന്നു സൂപ്പര്‍ സ്റ്റാറുകള്‍ ഇങ്ങനെയൊരു ഡാന്‍സ് അവതരിപ്പിച്ച് സദസ്സിനെ ഇളക്കി മറിച്ചത്.

കാണികള്‍ ഒന്നടങ്കം ആര്‍ത്തു ചിരിച്ചു. ലുങ്കിയുടുത്തു മൂന്ന് സൂപ്പര്‍ സ്റ്റാറുകള്‍ ഡാന്‍സ് കളിച്ചപ്പോള്‍ പുതിയൊരു കാഴ്ചയായിരുന്നു അത്. ആ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഷാരൂഖിന്റെ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലെ പാട്ടായിരുന്നു ലുങ്കി ഡാന്‍സ്...ലുങ്കി ഡാന്‍സ്..
തമിഴ് തലൈവന്‍ രജനീ കാന്തിന് വേണ്ടിയായിരുന്നു ചിത്രത്തില്‍ അങ്ങനെയൊരു പാട്ട് ചിത്രീകരിച്ചത്. ഫിലീം അവാര്‍ഡില്‍ ഒരു മടിയുമില്ലാതെ ലുങ്കിയും ഉടുത്തു മൂന്നു സൂപ്പര്‍ താരങ്ങള്‍ ഡാന്‍സ് കളിച്ചത് കാണികളെ ഞെട്ടിക്കുക തന്നെ ചെയ്തു. സദസ്സില്‍ ആരവങ്ങളുടെ പെരുമഴയായിരുന്നു. ആ ഡാന്‍സിന്റെ മുഴുവന്‍ വീഡിയോ ഒന്നു കണ്ടു നോക്കൂ...


Click it and Unblock the Notifications