അതിമാനുഷനാകാന്‍ ഷാരൂഖും

By Staff

ഷാരൂഖിന്റെ ഏറ്റവും വലിയ ആരാധകനാരാണ്‌? ഈ ചോദ്യം ഷാരൂഖിനോടു ചോദിച്ചാല്‍ 12 വയസ്സുകാരനായ മകന്‍ ആര്യനാണെന്ന്‌ താരം കണ്ണടച്ചു പറയും.

മകന്റെ ആഗ്രഹമാണ്‌ തന്റതെന്നും കരുതുന്നയാളാണ്‌ ഈ പിതാവ്‌. മുമ്പ്‌‌ മകന്റെ ആഗ്രഹ പ്രകാരമായിരുന്നു മസില്‍മാന്റെമാന്റെ വേഷത്തില്‍ വെള്ളിത്തിരയിലെത്തിയത്‌.

വീണ്ടും ഷാരൂഖ്‌ ആര്യന്റെ മറ്റൊരു ആശ കൂടി സഫലമാക്കാന്‍ ഒരുങ്ങുകയാണ്‌. സ്‌പൈഡര്‍മാന്റെ വേഷത്തില്‍ അച്ഛനെ കാണണമെന്ന്‌ ആര്യന്റെ ആഗ്രഹമാണ് ഷാരൂഖ് നടപ്പാക്കുന്നത്.

സ്‌പൈഡര്‍മാന്റെ ഒരു ഇന്ത്യന്‍ പതിപ്പ്‌ ഒരുക്കാനാണ്‌ ഷാരൂഖ്‌ തീരുമാനിച്ചിട്ടുള്ളത്‌. മുമ്പ്‌ ഹൃത്വിക്ക്‌ കൃഷിലൂടെ സൂപ്പര്‍മാന്റെ ഇന്ത്യന്‍ പതിപ്പ്‌ അവതരിപ്പിച്ചിരുന്നു.

ദസ്‌, ക്യാഷ്‌ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത അനുഭവ്‌ സിന്‍ഹയായിരിക്കും സ്പൈഡര്‍മാന്റെ സംവിധായകന്‍. ചിത്രത്തില്‍ ഷാരൂഖിന്റെയൊപ്പം അഭിനയിക്കുന്ന 12 വയസ്സുകാരനെ തേടി അന്വേഷണം പുരോഗമിയ്‌്‌ക്കുകയാണ്‌.

തന്റെ സ്വന്തം കമ്പനിയായ റെഡ്‌ ചില്ലിയ്‌ക്ക്‌ സ്‌പൈഡര്‍മാന്‍ രീതിയിലുള്ള ചിത്രം നിര്‍മിയ്‌ക്കാന്‍ താത്‌പര്യമുണ്ടെന്ന്‌ ഷാരൂഖ്‌ ഒരു വര്‍ഷം മുമ്പ്‌ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വന്‍ സ്‌പെഷ്യല്‍ ഇഫക്ടുകള്‍ കൊണ്ട്‌ സമൃദ്ധമായിരിക്കും ഷാരൂഖിന്റെ ഇന്ത്യന്‍ സ്‌പൈഡര്‍മാനെന്ന്‌ ഉറപ്പായിട്ടുണ്ട്‌. ഇതു മാത്രമല്ല, ചിത്രം പുറത്തിറങ്ങുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും ചെലവേറിയ ചിത്രമെന്ന പദവിയും ഈ അതിമാനുഷ ചിത്രത്തിന്‌ സ്വന്തമാകും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X