ഷാജഹാനും പരീക്കുട്ടിയും പറഞ്ഞ ഡേറ്റിന് മുമ്പേ എത്തും
കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, അമല പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജഹാനും പരീക്കുട്ടിയും ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി. ബോബന്‍ സാമൂവല്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ആറിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ റംസാന്‍ സ്‌പെഷ്യലായി പുറത്തിറക്കാന്‍ തീരുമാനിച്ചതാണ് ജൂലൈ ആറിലേക്ക് റിലീസ് ഡേറ്റ് മാറ്റിയത്.

അപകടത്തില്‍പ്പെട്ട് ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മ നശിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം.
നിക്കി ഗല്‍റാണിയും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കസ്റ്റംസ് ഓഫീസറുടെ വേഷമാണ് നിക്കി ഗല്‍റാണിക്ക്. സുരാജ് വെഞ്ഞാറമൂട്, ലെന, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. അനീഷ് ലാല്‍ ചിത്രത്തിന്റെ ക്യാമറ.


Click it and Unblock the Notifications