»   » കേട്ടതൊന്നും സത്യമല്ല, മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് പ്രതികരിക്കുന്നു!

കേട്ടതൊന്നും സത്യമല്ല, മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് പ്രതികരിക്കുന്നു!

By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത ആരാധകര്‍ക്ക് ആവേശമായിരുന്നു. 2000ത്തില്‍ പുറത്തിറങ്ങിയ നരസിംഹ തരംഗം വീണ്ടും സംഭവിക്കാന്‍ പോകുന്നു എന്നതായിരുന്നു പ്രേക്ഷകരെ ആകര്‍ഷിച്ചത്. എന്നാല്‍ പ്രചരിച്ച വാര്‍ത്തകള്‍ സത്യമല്ലെന്ന് സംവിധായകന്‍ ഷാജി കൈലാസ്.

ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ് ഞാന്‍. അതിന്റെ തിരക്കഥ പുരോഗമിച്ച് വരുന്നതേയുള്ളൂ. ചിത്രത്തില്‍ ആര് നായകനാകും മറ്റ് കാര്യങ്ങളൊന്നും ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ലെന്ന് ഷാജി കൈലാസ് പറയുന്നു.

സത്യമല്ല

നിങ്ങള്‍ കേട്ടതെല്ലാം വെറുതെ പറഞ്ഞ് പരത്തുന്നതാണ്-സംവിധായകന്‍ ഷാജി കൈലാസ് പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യം പറഞ്ഞത്.

പുലിമുരുകന്‍ കണ്ടു

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ പുലിമുരുകനെ കുറിച്ചും ഷാജി കൈലാസ് പറഞ്ഞു. അതിമനോഹരം എന്നാണ് പറയാന്‍ പറ്റുക. ഒരു കലക്കന്‍ സിനിമ. ഷാജി കൈലാസ് പറയുന്നു.

ഇതുപോലൊരു വേഷം ചെയ്യാന്‍

ഇതുവരെ ഇറങ്ങിയ ആക്ഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മേലെയാണ് പുലിമുരുകന്‍. അതുപോലെ ചിത്രത്തില്‍ വേഷം അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് അല്ലാതെ മറ്റൊരു നടനും കഴിയില്ലെന്ന് ഷാജി കൈലാസ് പറയുന്നു.

ആക്ഷനും അഭിനയവും

ചിത്രത്തിലെ ആക്ഷനും അഭിനയവും കൊതിപ്പിക്കുന്നതാണ്. ഏകദേശം മൂന്നര കോടിയോളം ആളുകള്‍ ഈ സിനിമ കണ്ടുവെന്നാണ് തന്റെ വിശ്വാസമെന്നും ഷാജി കൈലാസ് പറഞ്ഞു.

English summary
Shaji Kailas about his next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam