»   » മണിയെ ആളുകള്‍ ഇത്രമാത്രം ഇഷ്ടപ്പെടാനുള്ള കാരണം അതായിരുന്നു, അന്ന് ഞാന്‍ മനസിലാക്കി

മണിയെ ആളുകള്‍ ഇത്രമാത്രം ഇഷ്ടപ്പെടാനുള്ള കാരണം അതായിരുന്നു, അന്ന് ഞാന്‍ മനസിലാക്കി

Posted By:
Subscribe to Filmibeat Malayalam

ഞാന്‍ വിളിച്ചാല്‍ എവിടെയാണ് ഷൂട്ടിങ്? എന്താണ് റോള്‍ എന്ന് ചോദിക്കാതെ ഓടി വരുന്ന മണി. ആ ശരീരത്തില്‍ ജീവന്റെ ഒരു തുടിപ്പ് പോലും ബാക്കിയില്ലെന്ന് ഓര്‍ക്കുവാന്‍ പോലും എനിക്ക് സാധിക്കുന്നില്ല. ആ ശരീരം കാണുവാനുള്ള ശക്തിയും എനിക്കില്ലായിരുന്നു. സംവിധായകന്‍ ഷാജി കൈലാസ് പറയുന്നു. ഷാജി കൈലാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മണിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പറയുന്നത്.

മണിയെ ജനങ്ങള്‍ ഇത്രയേറെ സ്‌നേഹിക്കാന്‍ കാരണം ഇതു തന്നെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പലരും പറഞ്ഞ പോലെ വന്ന വഴി മറക്കാന്‍ മണിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഒരിക്കല്‍ ഷൂട്ടിങിന്റെ ഇടവേളയില്‍ മണിയുടെ റൂമിലേക്ക് കടന്ന് ചെന്നു. മണി തറയില്‍ കടക്കുന്നു, അവന്റെ ഡ്രൈവറും മറ്റുള്ളവരും ബെഡില്‍ കിടക്കുന്നു. ഇതെന്താ മണി ഇങ്ങനെയൊക്കെ എന്ന് ചോദിച്ചപ്പോള്‍ മണി പറയുന്നു. ഞാന്‍ എന്നും ബെഡില്‍ കിടക്കുന്നതല്ലേ ഇവര്‍ അങ്ങനെയല്ലല്ലോ. തുടര്‍ന്ന് വായിക്കൂ..

Read Also: മണീ നിന്നെ ഒരു നോക്ക് കാണാന്‍... നിറമിഴികളോടെ മണിയെ കാണാനെത്തിയവര്‍.. ഫോട്ടോസ് കാണൂ

മണിയെ ആളുകള്‍ ഇത്രമാത്രം ഇഷ്ടപ്പെടാനുള്ള കാരണം അതായിരുന്നു, അന്ന് ഞാന്‍ മനസിലാക്കി

ശരിക്കും ഹൃദയത്തില്‍ തട്ടിയ മറുപടിയായിരുന്നു മണിയുടെ ആ വാക്കുകള്‍.. ഷാജി കൈലാസ് പറയുന്നു.

മണിയെ ആളുകള്‍ ഇത്രമാത്രം ഇഷ്ടപ്പെടാനുള്ള കാരണം അതായിരുന്നു, അന്ന് ഞാന്‍ മനസിലാക്കി

ലൊക്കേഷനിലൊക്കെ അവനെ കാണാന്‍ ദുരെ നിന്നുമൊക്കെ ആളുകള്‍ വരുമായിരുന്നു. വയറ് നിറച്ച് ഭക്ഷണം കൊടുക്കാതെ മണി അവരെ തിരിച്ചയച്ചിട്ടില്ല- ഷാജി കലൈാസ് പറയുന്നു.

മണിയെ ആളുകള്‍ ഇത്രമാത്രം ഇഷ്ടപ്പെടാനുള്ള കാരണം അതായിരുന്നു, അന്ന് ഞാന്‍ മനസിലാക്കി

ജീവിതത്തിന്റെ എല്ലാ കൈയ്പ്പുരസങ്ങളും രുചിച്ചറിഞ്ഞ് അതിനോടെല്ലാം പടവെട്ടി ജയിച്ചു കയറി വന്ന ആ കലാകരനോട് ആദരവും അല്പം അസൂയയും തോന്നുന്നതില്‍ തെറ്റില്ലെന്ന് ഷാജി കൈലാസ് പറയുന്നു.

മണിയെ ആളുകള്‍ ഇത്രമാത്രം ഇഷ്ടപ്പെടാനുള്ള കാരണം അതായിരുന്നു, അന്ന് ഞാന്‍ മനസിലാക്കി

സ്വന്തം കുടുംബത്തില്‍ നിന്ന് ഒരാള്‍ ഇറങ്ങി പോയപോലെയൊരു വിഷമം. ഇറങ്ങി പോയ അയാള്‍ തിരിച്ചു വരില്ലെന്ന അറിയുമ്പോള്‍ സങ്കടം ഇരട്ടിയാകുന്നു. നല്ല ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച് പിരിഞ്ഞ് പോയ പ്രിയ സുഹൃത്തിന് കണ്ണുനീരില്‍ കുതിര്‍ന്ന വിട.

English summary
Shaji Kailas about Kalabhavan Mani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam