»   » അറം പറ്റിയ കല്‍പനയുടെ തമാശ; ഷാജി കൈലാസ് പറയുന്നു

അറം പറ്റിയ കല്‍പനയുടെ തമാശ; ഷാജി കൈലാസ് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ചാര്‍ലി എന്ന ചിത്രം അറം പറ്റിയതുപോലെയാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. സിനിമയില്‍ വന്ന കാലം മുതല്‍ പ്രേക്ഷകരെ ചിരിപ്പിച്ച കല്‍പന അവസാന ചിത്രത്തില്‍ ഒരു നൊമ്പരം നല്‍കിയാണ് മാഞ്ഞത്.

കല്‍പന അന്തരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ സംവിയകന്‍ ഷാജി കൈലാസിന്റെ മനസ്സില്‍ ഓടിയെത്തിയത് മറ്റൊരു കാര്യമാണ്. ഇനിയൊരിക്കലും താന്‍ ഡബ്ബ് ചെയ്യില്ല എന്ന് കല്‍പന തമാശയില്‍ പറഞ്ഞ ആ വാക്ക്.

അറം പറ്റിയ കല്‍പനയുടെ തമാശ; ഷാജി കൈലാസ് പറയുന്നു

ഇനി എന്റെ ജീവിതത്തില്‍ താന്‍ ഡബ്ബ് ചെയ്യില്ല എന്ന് കല്‍പന അന്ന് തമാശയില്‍ പറഞ്ഞു.

അറം പറ്റിയ കല്‍പനയുടെ തമാശ; ഷാജി കൈലാസ് പറയുന്നു

ഷാജി കൈലാസിന്റെ വൈഗ എക്‌സ്പ്രസ് എന്ന തമിഴ് ചിത്രത്തില്‍ അര്‍ച്ചന എന്ന നടിയ്ക്ക് ഡബ്ബ് ചെയ്ത് ഇറങ്ങിയപ്പോഴാണ് ഷാജി കൈലാസിനോസട് കല്‍പന ഈ തമാശ പറഞ്ഞത്

അറം പറ്റിയ കല്‍പനയുടെ തമാശ; ഷാജി കൈലാസ് പറയുന്നു

കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമെന്ന് പറഞ്ഞ ഡബ്ബിങ് വിവിധ കാരണങ്ങളാല്‍ രണ്ട് ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. അതാണ് കല്‍പനയെ ആ അറം പറ്റിയ തമാശ പറയാന്‍ പ്രേരിപ്പിച്ചത്.

അറം പറ്റിയ കല്‍പനയുടെ തമാശ; ഷാജി കൈലാസ് പറയുന്നു

ചാര്‍ലി എന്ന ചിത്രത്തിലെ ക്വീന്‍ മേരിയെ പോലെയാണ് കല്‍പനയും മലയാള സിനിമാ ലോകത്തുനിന്നും പടിയിറങ്ങിയത്. ആരോടും ഒന്നും പറയാതെ പെട്ടന്നങ്ങ് പോകുകയായിരുന്നു. സിനിമ അറം പറ്റിയതുപോലെയായി എന്ന് പലരും അഭിപ്രായപ്പെട്ടു.

അറം പറ്റിയ കല്‍പനയുടെ തമാശ; ഷാജി കൈലാസ് പറയുന്നു

തെലുങ്കിലും തമിഴിലുമായി ഷൂട്ട് ചെയ്തുകൊണ്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരബാദില്‍ നടന്നുകൊണ്ടിരിക്കെയാണ് കല്‍പനയുടെ അന്ത്യം. നാല് ഷോട്ടുകള്‍ കൂടെ മാത്രമേ കല്‍പനയ്ക്ക് ബാക്കിയുണ്ടായിരുന്നുള്ളൂ

English summary
Shaji Kailas about Kalpana

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam