»   » സാര്‍.. എന്നാണ് ചിത്രീകരണം തുടങ്ങുക, വേദനയോടെ ഷാജി കൈലാസ് മണി പറഞ്ഞതോര്‍ക്കുന്നു

സാര്‍.. എന്നാണ് ചിത്രീകരണം തുടങ്ങുക, വേദനയോടെ ഷാജി കൈലാസ് മണി പറഞ്ഞതോര്‍ക്കുന്നു

By: Sanviya
Subscribe to Filmibeat Malayalam


മണി പൂര്‍ത്തിയാക്കാതെ പോയ ചിത്രമാണ് ഷാജി കൈലാസിന്റെ ദി സ്‌റ്റേറ്റ്. ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാലും ചിത്രം മുടങ്ങി പോയി. ചിത്രീകരിച്ചതില്‍ ഏറിയ ഭാഗവും മണിയുടേതായിരുന്നുവെന്ന് സംവിധായകന്‍ ഷാജി കൈലാസ് പറയുന്നു.

സര്‍.. ചിത്രത്തിന്റെ ഷൂട്ടിങ് എന്ന് തുടങ്ങുമെന്ന് ചോദിച്ച് ഇടയ്ക്കിടെ മണി വിളിക്കും. ഷൂട്ടിങ് തുടങ്ങിയാല്‍ മറ്റ് ഷെഡ്യൂളുകളൊക്കെ മാറ്റി വച്ച് താന്‍ വരുമെന്ന് മണി പറയുമായിരുന്നു. ചിത്രത്തില്‍ ഒരു ശക്തമായ കഥാപാത്രമായിരുന്നു മണിയുടേതെന്നും ഷാജി കൈലാസ് പറഞ്ഞു.

kalabhavan-mani-shajikailas-01

മണി വെന്റിലേറ്ററാണെന്ന് കേട്ടപ്പോള്‍ ഷോക്കായി പോയി. മരിച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. മണിയിലെ നടനെ പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്ന വേഷങ്ങളായിരുന്നു താന്‍ മണിക്ക് നല്‍കിയിരുന്നത്.

പച്ചയായ ഒരു മനുഷ്യനായിരുന്നു മണി. അതുപോലെ തന്നെയായിരുന്നു മണി അഭിനയിച്ചുകൊണ്ടിരുന്നത്. സാധരണകാരനായ ഒരു മണിയെ അല്ല എനിക്ക് വേണ്ടിയിരുന്നത്. ഒരു സ്‌പെഷ്യലായ മണിയെയായിരുന്നു. ഷാജി കൈലാസ് പറഞ്ഞു..

kalabhavan-mani-shajikailas

മണിക്കൊപ്പം ദി സ്റ്റേറ്റിന്റെ ലൊക്കേഷനില്‍ ഷാജി കൈലാസ്. മണിയുമായുള്ള അവസാന ചിത്രം പൂര്‍ത്തിയാക്കാതെ പോയത് എന്നും ഒരു വേദനയാണ്... ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്... കാണു.. ഒപ്പം ദി സ്റ്റേറ്റിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും.

The last moments with an incredible actor.With Kalabhavan Mani at the location of the incomplete ‘The State’. It was the last film we have worked together and sad not to complete this movie.

Posted by Shaji Kailas on Monday, March 21, 2016
English summary
Shaji Kailas about Mani's last film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam