»   » ഷാജി കൈലാസിന്റെ 'സിബിഐ ഫ്രം ഡല്‍ഹി'

ഷാജി കൈലാസിന്റെ 'സിബിഐ ഫ്രം ഡല്‍ഹി'

Posted By:
Subscribe to Filmibeat Malayalam
Anoop Menon
സേതുരാമയ്യര്‍ കേന്ദ്രകഥാപാത്രമാകുന്ന സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയിലാണ് മറ്റൊരു സിബിഐ ചിത്രത്തെക്കുറിച്ചുള്ളവാര്‍ത്തകള്‍ വന്നിരുന്നത്. സംവിധായകന്‍ ഷാജി കൈലാസ് ഒരുക്കുന്ന സിബിഐയുടെ അന്വേഷണ കഥ പറയുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് നായകനാകുന്നത്.

ദില്ലിയില്‍ വരുന്ന സിബിഐ ഉദ്യോഗസ്ഥനായി അനൂപ് അഭിനയിക്കുന്ന ഈചിത്രത്തിന് 'സിബിഐ ഫ്രം ഡല്‍ഹി' എന്നാണ് പേരിട്ടിരിക്കുന്നത്. ഉത്തരംകിട്ടാത്ത ചോദ്യമായിത്തീര്‍ന്ന ഒരു കൊലപാതകം അന്വേഷിക്കാനായി തോക്കും ലെന്‍സും കയ്യുറകളുമായി അന്വേഷണത്തിനെത്തുന്ന ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തില്‍ അനൂപ് ചെയ്യുന്നത്.

കോമഡിയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന മദിരാശി, ജിഞ്ചര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാജി വീണ്ടും തന്റെ ഇഷ്ടവിഷയമായ കുറ്റാന്വേഷണ കഥയിലേയ്ക്ക് തിരിച്ചെത്തുകയാണ്. അനൂപ് മേനോന്‍ ചെയ്യാന്‍ പോകുന്ന ആദ്യ സമ്പൂര്‍ണ ആക്ഷന്‍ വേഷമായിരിക്കും ഈ ചിത്രത്തിലേത്. രാജേഷ് ജയരാമനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

സുരേഷ് ഗോപിയെ ആക്ഷന്‍ കഥകളിലൂടെ സൂപ്പര്‍താരമാക്കി മാറ്റിയ ഷാജി കൈലാസിന് അനൂപിനെയും സൂപ്പര്‍താരമാക്കാന്‍ കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.

English summary
irector Shaji Kailas to direct a action thriller with Anoop Menona as leading actor, the film is named CBI From Delhi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam