»   »  ആനീസ് കിച്ചന്റെ പേരില്‍ ഷാജി കൈലാസിന് കിട്ടിയ പണി, വിശദീകരണവുമായി രംഗത്ത് !!

ആനീസ് കിച്ചന്റെ പേരില്‍ ഷാജി കൈലാസിന് കിട്ടിയ പണി, വിശദീകരണവുമായി രംഗത്ത് !!

Posted By: Nihara
Subscribe to Filmibeat Malayalam

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ആനി. പ്രേക്ഷക മനസ്സില്‍ ഇന്നും ആനിയുടെ സിനിമകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പുതുമുഖമായി സിനിമയിലെത്തിയ ആനി പിന്നീട് മുന്‍നിര നായികയായി മാറി. മലയാള സിനിമയില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും ഈ നായികയ്ക്ക് ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി അഭിനയരംഗത്തേക്ക് എത്തിയത്. ആണ്‍കുട്ടിയായി വേഷം മാറേണ്ടി വരുന്ന പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ ആനി വേഷമിട്ടത്.

മഴയത്തും മുന്‍പെ, പാര്‍വതി പരിണയം, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് ആനി കാഴ്ച വെച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആനി സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായത്. വിവാഹം കഴിഞ്ഞതോടെ സിനിമയോട് വിട പറഞ്ഞ ആനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് തിരിച്ചു വന്നത്. വര്‍ഷങ്ങള്‍ കുറച്ചായെങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ അഭിനേത്രിയെ. അമൃത ടിവിയിലെ ആനീസ് കിച്ചന്‍ പരിപാടിയുടെ വിജയത്തിന് പിന്നിലും ആ ഇഷ്ടമാണ് പ്രകടമാവുന്നത്. അഭിനയത്തില്‍ മാത്രമല്ല പാചകത്തിന്റെ കാര്യത്തിലും തന്നെ വെല്ലാനാരുമില്ലെന്ന് തെളിയിക്കുകയാണ് ആനി ഈ പരിപാടിയിലൂടെ. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഈ പരിപാടിയില്‍ ആനിയുടെ പാചകം രുചിക്കാന്‍ എത്താറുണ്ട്.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രി

പ്രേക്ഷക മനസ്സില്‍ ആനിയോടുള്ള സ്‌നേഹം ഇന്നും നിലനില്‍ക്കുന്നുണ്ട്. പ്രണയിച്ചു വിവാഹിതരായ മറ്റു താരദമ്പതികളെപ്പോലെയല്ല തങ്ങളെന്ന് ഷാജി കൈലാസും ആനിയും ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. സിനിമയില്‍ സജീവമല്ലെങ്കിലും ഷാജി കൈലാസെന്ന സംവിധായകന് പൂര്‍ണ്ണ പിന്തുണയുമായി ആനി കൂടെയുണ്ട്.

ആനിയുടെ പേരില്‍ കിട്ടിയ പണി

അമൃത ടിവിയില്‍ ആനി അവതരിപ്പിക്കുന്ന കുക്കറി ഷോയാണ് ആനീസ് കിച്ചന്‍. താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമൊക്കെ ആനിയുടെ പാചകം രുചിച്ചറിയുന്നതിനായി പരിപാടിയില്‍ എത്താറുണ്ട്. എന്നാല്‍ ഈ പേര് ഇപ്പോള്‍ പൊല്ലാപ്പായി മാറിയിരിക്കുകയാണെന്നാണ് ഷാജി കൈലാസ് പറയുന്നത്.

റസ്റ്റോറന്റ് തുടങ്ങിയിട്ടില്ല

തലസ്ഥാന നഗരിയില്‍ തുടങ്ങിയിട്ടുള്ള ആനീസ് കിച്ചന്‍ റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട് നിത്യേന നിരവധി കോളുകളാണ് ഇവരെ തേടിയെത്തുന്നത്. ചിത്ര അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ പേരാണെങ്കിലും റസ്റ്റോറന്റും തങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല.

അവരെ അറിയിക്കൂ

ആ റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരെ നേരിട്ട് അറിയിക്കൂ. പരാതിയും അഭിപ്രായവുമൊക്കെ അവരെയാണ് അറിയിക്കേണ്ടത്. റസ്റ്റോറന്റുമായി ബന്ധപ്പെട്ട് നിരവധി കോളുകള്‍ വരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സംവിധായകന്‍ തന്നെ നേരിട്ട് രംഗത്തെത്തിയത്.

ഞങ്ങള്‍ തുടങ്ങുമ്പോള്‍ അറിയിക്കാം

തങ്ങള്‍ മുന്‍കൈ എടുത്ത് ഏതെങ്കിലും റസ്‌റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ തുടങ്ങുകയാണെങ്കില്‍ നിങ്ങളെ അറിയിക്കുമെന്നും സംവിധായകന്‍ ചോദിച്ചിട്ടുണ്ട്. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ, ഒരു പേരുണ്ടാക്കിയ പൊല്ലാപ്പിനെക്കുറിച്ചാണ് ഷാജി കൈലാസ് കുറിച്ചിട്ടുള്ളത്.

ആനിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു

ആനിയുടെ തിരിച്ചു വരവിനായി ഇന്നും പ്രേക്ഷകര്‍ കാ്ത്തിരിക്കുന്നുണ്ട്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും താരത്തിന് ലഭിച്ചതെല്ലാം എന്നെന്നും ഓര്‍മ്മിക്കപ്പെടാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു.

ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍ ഷാജികൈലാസ്. ഹിറ്റുകളുടെ തമ്പുരാക്കന്‍മാര്‍ എന്ന വിശേഷണം തികച്ചും അന്വര്‍ത്ഥമാക്കുന്ന കൂട്ടുകെട്ട്. ഇരുവരും വീണ്ടും ഒരുമിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

English summary
Shaji Kailas about Annies Kitchen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam