ആനിയും ഞാനും അതിലൊപ്പ് വെച്ചിട്ടില്ല! പൊളിച്ചടുക്കുന്ന മറുപടിയുമായി ഷാജി കൈലാസ്! കാണൂ!
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെയുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പ്രായഭേദമന്യേ സ്ത്രീകളെ കടത്തിവിടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് താരങ്ങളും അവരവരുടെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. കോടതിവിധിയെ ബഹുമാനിക്കുന്നതിനോടൊപ്പം തന്നെ ആചാരപ്രകാരമുള്ള കാര്യങ്ങളുമായി നീങ്ങാനാണ് താല്‍പര്യമെന്നാണ് മിക്ക താരങ്ങളും പറഞ്ഞത്. എന്നാല്‍ ഇത്തരത്തിലൊരു കാര്യത്തെ അനുകൂലിക്കുന്നുവെന്നും സ്ത്രീകളെ കടത്തിവിടാതിരിക്കുന്നതിന് പിന്നിലെ കാരണം ചോദിച്ചാണ് മറ്റ് ചിലരെത്തിയത്.
സിനിമയ്ക്കപ്പുറത്ത് താരങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താരങ്ങളുടെ പേരുകള്‍ ചേര്‍ത്തായിരുന്നു പല കാര്യങ്ങളും പ്രചരിച്ചത്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോഴും അത്തരത്തിലുള്ള പ്രചാരണങ്ങള്‍ തുടരുന്നുണ്ടെന്നാണ് ഓരോ സംഭവവും വ്യക്തമാക്കുന്നത്. ഷാജി കൈലാസിനെയും ആനിയേയും കുറിച്ചുള്ള വ്യാജവാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

സംയുക്ത പ്രസ്താവന പുറത്തിറക്കി
ശബരിമലയിലെ നിയന്ത്രണങ്ങളിലും ഭക്തര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിക്കുന്നുവെന്നായിരുന്നു സംയുക്ത പ്രസ്താവനയിലുണ്ടായിരുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കാലാരാന്‍മാരുടെയുമൊക്കെ പേരും പ്രസ്താവനയിലുണ്ട്. എന്നാല്‍ ഇവരില്‍ പലരും അതേക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ജയിലില്‍ കഴിയുകയായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയെ വിട്ടയക്കണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. എഴുത്തുകാരനായ വിആര്‍ സുധീഷ്, സംവിധായകനായ ഷാജി കൈലാസ് തുടങ്ങിയവരും ഈ പത്രികയില്‍ ഒപ്പുവെച്ചിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചിരുന്നത്.

ഷാജി കൈലാസിന്റെയും ആനിയുടേയും പേര്
ശബരിമല നിയന്ത്രണവുമായി ബന്ധപ്പെട്ട പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഷാജില കൈലാസും ആനിയും ഒപ്പുവെച്ചുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വൈറലായി മാറിയിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലാണ് ആനി. പുതിയ സിനിമയുടെ പണിപ്പുരയിലാണ് സംവിധായകന്‍. ഇതിനിടയിലാണ് തങ്ങളുടെ പേരും ഇത്തരത്തില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

അറിവോടെയല്ലെന്ന് വിശദീകരണം
തങ്ങളുടെ അറിവോടെയല്ല ആ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി ഷാജി കൈലാസ് രംഗത്തെത്തിയതോടെയാണ് പ്രചാരണത്തിന് പിന്നിലെ വാസ്തവം പുറത്തുവന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയ സെല്ലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ തന്റേയും ഭാര്യയുടേയും പേര് ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടുവെന്നും , ആ പ്രസ്താവനയില്‍ ഒപ്പുവെക്കുകയോ അതേക്കുറിച്ച് അറിയുകയോ ചെയ്തിട്ടില്ലെന്നും ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

പ്രസ്താവനയോട് യോജിപ്പില്ല
ആ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ യോജിപ്പില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. അനുവാദം കൂടാതെ തങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഷാജി കൈലാസ് മാത്രമല്ല വിആര്‍ സുധീഷും തന്റെ അനുവാദം കൂടാതെ പ്രസ്താവനയില്‍ പേരുള്‍പ്പെടുത്തിയതിനെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. സംവിധായകന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
പോസ്റ്റ് കാണൂ
ഷാജി കൈലാസിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications











