twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒന്നുകില്‍ ക്യാമറാമാനെ മാറ്റണം അല്ലെങ്കില്‍ എന്നെ, ഷാജി കൈലാസിന് മോഹന്‍ലാല്‍ നല്‍കിയ വെല്ലുവിളി!

    By Nimisha
    |

    Recommended Video

    ആറാം തമ്പുരാൻ: ഷാജി കൈലാസിന് മോഹൻലാല്‍ നല്‍കിയ വെല്ലുവിളി | filmibeat Malayalam

    മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും ഒരുമിച്ചെത്തിയ ചിത്രമായ വില്ലന്‍ കണ്ടതിനെക്കുറിച്ചുള്ള പ്രതികരണവുമായി സംവിധായകന്‍ ഷാജി കൈലാസ് രംഗത്തെത്തിയിട്ടുണ്ട്.ഷാജി കൈലാസിന്റെ സിനിമാജീവിതത്തില്‍ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ നായകനായെത്തിയത് മോഹന്‍ലാലായിരുന്നു. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയത്.

    പൃഥ്വിയേയും ഇന്ദ്രനെയും സിനിമയില്‍ കൈപിടിച്ചുയര്‍ത്തിയത് വിനയന്‍, മല്ലികയുടെ വെളിപ്പെടുത്തല്‍!പൃഥ്വിയേയും ഇന്ദ്രനെയും സിനിമയില്‍ കൈപിടിച്ചുയര്‍ത്തിയത് വിനയന്‍, മല്ലികയുടെ വെളിപ്പെടുത്തല്‍!

    നേരത്തിലെ വട്ടിരാജയും ഭാര്യയും വേര്‍പിരിഞ്ഞോ? അച്ഛനുള്‍പ്പടെയുള്ളവര്‍ നിരന്തരം വിളിച്ചുവെന്ന് താരം!നേരത്തിലെ വട്ടിരാജയും ഭാര്യയും വേര്‍പിരിഞ്ഞോ? അച്ഛനുള്‍പ്പടെയുള്ളവര്‍ നിരന്തരം വിളിച്ചുവെന്ന് താരം!

    മമ്മൂട്ടിയും മോഹന്‍ലാലും ഇത് കൃത്യമായി വ്യക്തമാക്കണം..ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷം!മമ്മൂട്ടിയും മോഹന്‍ലാലും ഇത് കൃത്യമായി വ്യക്തമാക്കണം..ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷം!

    മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ സംവിധായകന്റെ നടനാണെന്ന് ഷാജി കൈലാസ് പറയുന്നു. വില്ലനെ അഭിനന്ദിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് വിവരിക്കുന്നത്. പൂര്‍ണ്ണത എന്ന വാക്കിന് ഉദാത്തമാണ് മോഹന്‍ലാല്‍. അതിന്റെ മഹത്തായ ഉദാഹരണമാണ് വില്ലനിലെ മാത്യു മാഞ്ഞൂരാന്‍. പകരം വെക്കാനില്ലാത്ത ആ പ്രകടനം കണ്ടപ്പോഴാണ് മോഹന്‍ലാലിനോടൊപ്പം ആദ്യമായി ഒരുമിച്ച ആറാം തമ്പുരാനിലെ അനുഭവങ്ങളെക്കുറിച്ച് ഓര്‍മ്മ വന്നത്.

    ജഗന്നാഥന്‍ ഉണ്ണിമായയെ വിരട്ടുന്ന രംഗം

    ജഗന്നാഥന്‍ ഉണ്ണിമായയെ വിരട്ടുന്ന രംഗം

    ആറാം തമ്പുരാന്‍ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ചാണ് സംവിധായകന്‍ വിവരിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. സിനിമയില്‍ ജഗന്നാഥന്‍ ഉണ്ണിമായയെ വിരട്ടുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലെ സംഭവത്തെക്കുറിച്ചാണ് അദ്ദേഹം വിവരിച്ചിട്ടുള്ളത്.

    എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല

    എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല

    ശങ്കരാടി, കുതിരവട്ടം പപ്പു, കുഞ്ചന്‍, തുടങ്ങിയ താരങ്ങളെല്ലാം രംഗത്തുണ്ട്. അവരുടെ മുന്നില്‍ വെച്ച് മോഹന്‍ലാല്‍ ഡയലോഗ് പറയുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ചിത്രീകരണത്തിനിടയില്‍ സാങ്കേതികമായി ചില പിഴവുകള്‍ സംഭവിക്കുകയും നിരവധി തവണ ശ്രമിച്ചിട്ടും അത് ശരിയാകാതെ വരികയും ചെയ്തു.

    മോഹന്‍ലാലിന്റെ കുഴപ്പമായിരുന്നില്ല

    മോഹന്‍ലാലിന്റെ കുഴപ്പമായിരുന്നില്ല

    സാങ്കേതികമായ കുഴപ്പങ്ങളായിരുന്നു അത്. കുറേ ശ്രമിച്ചിട്ടും ശരിയാകാതെ വന്നപ്പോള്‍ ഇനി പെര്‍ഫെക്ടായിട്ട് റിഹേഴ്‌സല്‍ എടുത്തിട്ട് ചെയ്താല്‍ മതിയെന്നായിരുന്നു താന്‍ നിര്‍ദേശിച്ചതെന്ന് ഷാജി കൈലാസ് വിവരിക്കുന്നു.

    മോഹന്‍ലാലിന്റെ അസാമാന്യ പ്രകടനം

    മോഹന്‍ലാലിന്റെ അസാമാന്യ പ്രകടനം

    രണ്ടാമത്തെ ടേക്ക് തുടരുന്നതിനിടയില്‍ മോഹന്‍ലാല്‍ അസാമാന്യ പ്രകടനം നടത്തിയിരുന്നു. ഒന്‍പതാമത്തെ ടേക്കിലേക്ക് കടക്കുന്നതിനിടയില്‍ അക്കാര്യത്തെക്കുറിച്ച് താരത്തോട് സൂചിപ്പിച്ചിരുന്നു.

    എന്ത് ചെയ്തുവെന്ന് പിടിയില്ല

    എന്ത് ചെയ്തുവെന്ന് പിടിയില്ല

    രണ്ടാമത്തെ ടേക്കില്‍ താന്‍ എന്താണ് ചെയ്തതെന്നതിനെക്കുറിച്ച് ഒരു പിടിയുമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അഭിനയം വരുന്നതാണെന്നും അത് അപ്പോള്‍ മാത്രമേ വരൂയെന്നുമായിരുന്നു താരം പറഞ്ഞത്.

    ഒന്നുകില്‍ എന്നെ അല്ലെങ്കില്‍ ക്യാമറമാനെ മാറ്റണം

    ഒന്നുകില്‍ എന്നെ അല്ലെങ്കില്‍ ക്യാമറമാനെ മാറ്റണം

    ഈ ടേക്കിലും നന്നായില്ലെങ്കില്‍ ഒന്നുകില്‍ എന്നെ അല്ലെങ്കില്‍ ക്യാമറമാനെ മാറ്റണമെന്നും മോഹന്‍ലാല്‍ നിര്‍ദേശിച്ചിരുന്നു. രണ്ടുപേരെയും മാറ്റുന്നില്ലെന്ന് പറഞ്ഞ് പോയി ഷോട്ടെടുത്തു. അത് ഓക്കെയാവുകയും ചെയ്തു.

    സംവിധായകന് ലഭിക്കുന്ന പുണ്യം

    സംവിധായകന് ലഭിക്കുന്ന പുണ്യം

    അന്ന് മുതല്‍ ഇന്നുവരെ ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യമാണ് എന്തുകൊണ്ട് അദ്ദേഹം ആ ഷോട്ട് മാറ്റാന്‍ ആവശ്യപ്പെട്ടില്ലെന്ന കാര്യം. സംവിധായകനെ അത്രത്തോളം ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആര്‍ടിസ്റ്റാണ് അദ്ദേഹമെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

    സംവിധായകന്റെ നടന്‍

    സംവിധായകന്റെ നടന്‍

    സംവിധായകന്റെ നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ എപ്രകാരം ഉപയോഗിക്കുന്നുവെന്നതിലാണ് സംവിധായകന്റെ മിടുക്ക്. അദ്ദേഹത്തെ പൂര്‍ണ്ണമായി ഉപയോഗിച്ച ചിത്രമാണ് വില്ലന്‍.

    വില്ലന്റെ വിജയം

    വില്ലന്റെ വിജയം

    തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാലിന്റെ മൂഡ് നില നിര്‍ത്തിയ ചിത്രമാണ് വില്ലന്‍. കണ്ണ് നിറഞ്ഞിരിക്കുമ്പോള്‍ പോലും ചിരിക്കുന്ന ആ മുഖം വല്ലാത്തൊരു ഫീലാണ് നല്‍കുന്നത്. ഇത് പ്രേക്ഷകര്‍ക്ക് കൂടി അനുഭവമായി തോന്നിയിടത്താണ് വില്ലന്റെ വിജയം എന്നും ഷാജി കൈലാസ് കുറിച്ചിട്ടുണ്ട്.

    English summary
    Shaji Kailas facebook post about Villain.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X