twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പടം പിടിച്ചാല്‍ പോരേ, വിജയിച്ചില്ലെങ്കിലെന്ത്....

    By Staff
    |

    പ്രതിഫലം കിട്ടിയാല്‍ നിലവാരം വേണമെന്ന യാതൊരു നിര്‍ബന്ധവുമില്ലാതെ എത്ര പടം വേണമെങ്കിലും ചെയ്യാമെന്ന നിലയില്‍ ഒരു സംവിധായകന്‍ എത്തിയാല്‍ അത് അയാളുടെ കരിയറിന് ഗുണമോ ദോഷമോ ചെയ്യുക?

    രണ്ടും മൂന്നും വര്‍ഷത്തെ ഇടവേളയില്‍ മാത്രം പടം ചെയ്യുന്ന പല പ്രമുഖ സംവിധായകരും മലയാളത്തിലുണ്ട്. അവര്‍ക്ക് ഇഷ്ടം പോലെ പടം ചെയ്യാന്‍ അവസരമില്ലാത്തതു കൊണ്ടല്ല, പടം നന്നാവണമെന്ന ആഗ്രഹം മനസിലുള്ളതുകൊണ്ടാണ് അവരീ ഇടവേളകളെടുക്കുന്നത്. പക്ഷേ അത്തരം യാതൊരു ആഗ്രഹചിന്തയുമില്ലാതെ തോന്നിയതു പോലെ പടങ്ങളെടുത്ത് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ പ്രേക്ഷകന് ഭീഷണിയായിരിക്കുകയാണ്. അല്ലെങ്കില്‍ തന്നെ നിലവാര തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടിരിക്കുന്ന മലയാള സിനിമ മടുത്ത് പ്രേക്ഷകര്‍ അന്യഭാഷാ സിനിമകളിലേക്ക് തിരിയുമ്പോഴാണ് ചവറു പോലെ സിനിമകള്‍ പടച്ചുവിടുന്നതിന്റെ തിരക്കിലാണ് ഈ സംവിധായകന്‍. സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളാക്കിയിട്ടുള്ള സിദ്ധിഖ് പോലും നാല് വര്‍ഷമായി മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുമ്പോഴാണ് പടം പൊട്ടിയാലും പൊളിഞ്ഞാലും സിനിമയെടുത്തേയടങ്ങൂവെന്ന വാശിയുമായി ഈ സംവിധായകന്‍ മലയാള സിനിമയില്‍ 'നിറഞ്ഞുനില്‍ക്കുന്നത്'.

    തന്റെ നല്ല കാലത്ത് സൂപ്പര്‍ഹിറ്റുകള്‍ തുടര്‍ച്ചയായി ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഇദ്ദേഹം. തലസ്ഥാനം, ഏകലവ്യന്‍, കമ്മിഷണര്‍, മാഫിയ, ദി കിംഗ്, ആറാം തമ്പുരാന്‍, നരസിംഹം, വല്യേട്ടന്‍ എന്നിങ്ങനെ ഹിറ്റുകളുടെ പൊന്‍തൂവലുകളൊരു പിടിയുണ്ട് ഇദ്ദേഹത്തിന്റെ കീരിടത്തില്‍. പക്ഷേ ഈയിടെയായി അദ്ദേഹം പടച്ചുവിടുന്നതൊക്കെ അദ്ദേഹത്തിന്റെ കിരീടത്തില്‍ വയ്ക്കാവുന്ന കടലാസ് തൂവലുകള്‍ മാത്രമാണ്. എന്നും ഒരാള്‍ക്ക് സൂപ്പര്‍ഹിറ്റുകള്‍ മാത്രമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. പക്ഷേ പഴയ ഹിറ്റുകളുടെ പേരില്‍ സൂപ്പര്‍ സംവിധായകനായി വാഴുന്ന ഇദ്ദേഹം സിനിമകള്‍ തുടര്‍ച്ചയായി ബോക്സോഫീസില്‍ മൂക്കുംകുത്തി വീഴുമ്പോഴും യാതൊരു ഭാവഭേദവുമില്ലാതതെ ഒന്നിനു പിന്നാലെ ഒന്നായി സിനിമകള്‍ പടച്ചുവിടുകയാണ്.

    അടുത്ത പേജുകള്‍-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X