ഒന്നര വര്‍ഷത്തിനിടയില്‍ അഞ്ചു സിനിമ!
2006ലും 2007ലുമായി ഷാജി കൈലാസ് സംവിധാനം ചെയ്തത് അഞ്ച് സിനിമകളാണ്! സിദ്ദിഖിനെ പോലുള്ള സംവിധായകര്‍ ഒരു സിനിമയെടുക്കാന്‍ അഞ്ച് വര്‍ഷമെടുക്കുമ്പോഴാണ് തിരക്കോട് തിരക്കുമായി ഷാജി കൈലാസ് ഒന്നര വര്‍ഷത്തിനിടയില്‍ അഞ്ച് സിനിമകളെടുത്തത്.
ഒരു സംവിധായകന്‍ ഒരു വര്‍ഷം പത്തിലേറെ സിനിമയെടുക്കുന്നത് പതിവായിരുന്ന ഒരു കാലമുണ്ടായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഒരു വര്‍ഷം മുപ്പതും നാല്പതും സിനിമകളില്‍ അഭിനയിച്ചിരുന്ന അക്കാലത്ത് ഐ.വി.ശശിയും ശശികുമാറുമൊക്കെ ഒരേ സമയം രണ്ടും മൂന്നും സിനിമകള്‍ ചെയ്തിരുന്നു. അവയിലെല്ലാം അഭിനയിച്ചിരുന്നത് സൂപ്പര്‍താരങ്ങളായിരുന്നു. അവ മിക്കതും വിജയങ്ങളുമായിരുന്നു.
ആ കാലം തിരിച്ചുകൊണ്ടുവരാന്‍ ഷാജി കൈലാസിന് ആഗ്രഹമുണ്ടെങ്കില്‍ വളരെ നല്ലത്. പക്ഷേ എണ്ണത്തില്‍ മാത്രം പോരല്ലോ സിനിമകളുടെ സമൃദ്ധി. അവ വിജയിക്കുന്നുണ്ടോ എന്നു കൂടി നോക്കാനുള്ള സന്നദ്ധത അദ്ദേഹം കാണിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഷാജി കൈലാസ് ചെയ്ത അഞ്ച് സിനിമകളിലും സൂപ്പര്‍താരങ്ങളായിരുന്നു നായകര്‍. അവയില്‍ എത്രയെണ്ണം ഹിറ്റായി?
അടുത്ത പേജുകള്‍-
മുന്‍ പേജ്-


Click it and Unblock the Notifications