പരാജയങ്ങളില്‍ ഹാട്രിക്
ഹിറ്റെന്നു പറയാവുന്നത് ഒരു ചിത്രം മാത്രം- ചിന്താമണി കൊലക്കേസ്. ബാബാ കല്യാണി ശരാശരി വിജയത്തിലൊതുങ്ങി. മറ്റ് മൂന്നു ചിത്രങ്ങളെയും പ്രേക്ഷകര്‍ എഴുതിത്തള്ളി.
ചിന്താമണി കൊലക്കേസ് സുരേഷ് ഗോപി നായകനായ ഒരു സസ്പെന്‍സ് ചിത്രമായിരുന്നു. ബാബാ കല്യാണിയില്‍ പൊലീസ് ഓഫീസറുടെ വേഷം കെട്ടിയ മോഹന്‍ലാലായിരുന്നു നായകന്‍. ചിന്താമണി ഹിറ്റായപ്പോള്‍ ബാബാ കല്യാണി ഒരു വിധം രക്ഷപ്പെട്ടു. മറ്റ് മൂന്നു ചിത്രങ്ങളുടെ സ്ഥിതിയോ?
ദിലിപീനെ നായകനാക്കി ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഡോണ്‍. ദിലീപിനെ ആക്ഷന്‍ ഹീറോയാക്കാനുള്ള ശ്രമമായിരുന്നു ഈ ചിത്രത്തില്‍. കഴിഞ്ഞ വര്‍ഷത്തെ ഓണത്തിനെത്തിയ ഈ ചിത്രത്തിന് ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്.
2007ലെ സുരേഷ് ഗോപിയുടെ ആദ്യചിത്രമാണ് ടൈം. ഈ ചിത്രം കാണുകയെന്ന നിര്‍ഭാഗ്യം നേരിടേണ്ടിവന്ന എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് ഈ ചിത്രം സമ്മാനിച്ചത് കാശു പോയതിന്റെ അമര്‍ഷമാണ്. നിര്‍മാതാവിന് ദുരന്ത പരാജയം സമ്മാനിച്ചുകൊണ്ട് ഈ ചിത്രം തിയേറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമായത് വളരെ പെട്ടെന്നാണ്.
ടൈമിനു ശേഷം മോഹന്‍ലാലിനെ വീണ്ടും മീശ പിരിപ്പിച്ച് അലിഭായിയുമായാണ് ഷാജി കൈലാസെത്തിയത്. മലയാളത്തിലെ കളക്ഷന്‍ റിക്കോഡുകള്‍ തിരുത്തിയെഴുതാന്‍ പോകുന്നുവെന്ന മട്ടിലുള്ള പ്രചാരണ കോലാഹലങ്ങളുമായെത്തിയ ഈ ചിത്രത്തിന് സിനിമയില്‍ അലിഭായിയുടെ കാലുമടക്കിയടി പോലെ ഒരു തട്ടാണ് പ്രേക്ഷകരില്‍ നിന്ന് കിട്ടിയത്. പരസ്യ പ്രചാരണങ്ങള്‍ക്ക് ഊന്നുവടിയാനാവാത്ത വിധം അലിഭായിയുടെ ബോക്സോഫീസിലെ വീഴ്ച പൂര്‍ണമായിരുന്നു.
അടുത്ത പേജ് -
മുന്‍ പേജുകള്‍ -


Click it and Unblock the Notifications