ഷാജിക്ക് മടുത്തില്ല, പ്രേക്ഷകനെ ബൂട്ടിട്ട് തട്ടാനെത്തുന്നു

By Staff

തുടര്‍ച്ചയായ രണ്ട് ദയനീയ പരാജയങ്ങളോടെ ഈ സൂപ്പര്‍ സംവിധായകന് മടുത്തെന്നു കരുതേണ്ട. ടൈമിന്റെ പരാജയത്തില്‍ നിന്ന് ഒന്നും പഠിക്കാന്‍ താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കൊണ്ട് അദ്ദേഹം അടുത്ത സിനിമയുമായെത്തുന്നു. നായകന്‍ വീണ്ടും സുരേഷ് ഗോപി. തിരക്കഥയെഴുതുന്നത് ടൈമിന് അറുബോറന്‍ തിരനാടകം പടച്ചുവിട്ട രാജേഷ് ജയരാമന്‍!

താണ്ഡവം എന്ന ചിത്രം പരാജയപ്പെട്ടതിന്റെ സുരേഷ് ബാബു എന്ന നവാഗത തിരക്കഥാകൃത്തിന്റെ തലയില്‍ കെട്ടിവച്ച ഷാജി കൈലാസാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായ ടൈമിന്റെ തിരക്കഥാകൃത്തായ രാജേഷ് ജയരാമനെ കൊണ്ട് വീണ്ടും തിരക്കഥയെഴുതിക്കുന്നത്!

ടൈമിലേതു പോലെ ഇതിലും സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥനാണ്. എസ് പി സിദ്ധാര്‍ത്ഥ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇത് എത്രാമത്തെ തവണയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം കെട്ടുന്നതെന്ന് സുരേഷ് ഗോപിക്ക് പോലും നിശ്ചയമുണ്ടാവില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് സപ്തംബര്‍ 20ന് ആരംഭിക്കും.

സിനിമ നിര്‍മിക്കുന്നത് പിരമിഡ് സൈമിറയാണ്. ഈയിടെ മലയാളത്തിലെത്തിയ തെന്നിന്ത്യന്‍ നിര്‍മാണ, വിതരണ കമ്പനിയാണ് പിരമിഡ് സൈമിറ. ഇവരുടെ മലയാളത്തിലെ കന്നി സംരംഭം രാംഗോപാല്‍ വര്‍മ കി ആഗ് എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തുകൊണ്ടായിരുന്നു. വിതരണാവകാശത്തിനായി നിക്ഷേപിച്ച തുകയുടെ പകുതി പോലും തിരിച്ചുപിടിക്കാനാവാതെ ആ ചിത്രം പരാജയപ്പെട്ടു.

അവരുടെ അടുത്ത സംരംഭമാണ് ബൂട്ടിന്റെ നിര്‍മാണം. പിരമിഡ് സൈമിറയുടെ ടൈം ഒട്ടും നല്ലതല്ലെന്ന് തോന്നുന്നു. .

മുന്‍ പേജുകള്‍-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X