»   » ഷാജിയുടെ ജയറാം ചിത്രം നിയമക്കുരുക്കില്‍

ഷാജിയുടെ ജയറാം ചിത്രം നിയമക്കുരുക്കില്‍

Posted By:
Subscribe to Filmibeat Malayalam
Shaji Kailas
സംവിധായകന്‍ ഷാജി കൈലാസിന്റെ കഷ്ടകാലം തീരുന്നില്ല. മുന്‍ ചിത്രങ്ങളായ കിങ് ആന്റ് കമ്മീഷണര്‍, സിംഹാസനം എന്നിവയുടെ റിലീസിങ് ഡേറ്റുകള്‍ പലതവണ മാറ്റാന്‍ നിര്‍ബന്ധിതനായ സംവിധായകന്റെ പുതിയ ചിത്രമായ മദിരാശിയ്ക്കും ഇതേ ഗതിയാണ്.

ജയറാം നായകനായ മദിരാശി ഒക്ടോബറില്‍ തീയേറ്ററിലെത്തിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ പിന്നീട് നവംബര്‍ 23ന് ചിത്രം എത്തുമെന്നായി പ്രഖ്യാപനം. എന്നാല്‍ ചിത്രം നിയമക്കുരുക്കില്‍പ്പെട്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പ്രതിഫലത്തുക മൊത്തം നല്‍കാത്തതിനാല്‍ ക്യാമറ-ലൈറ്റ് വിഭാഗം ജീവനക്കാര്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സാധാരണഗതിയില്‍ ഇത്തരമൊരു പ്രശ്‌നം വരുമ്പോള്‍ ഫെഫ്കയില്‍ പരാതി നല്‍കുകയാണ് പതിവെങ്കിലും പ്രതിഫലത്തെ ചൊല്ലി കടുത്ത വഴക്കുണ്ടായതിനാല്‍ ജീവനക്കാര്‍ നേരിട്ട് കോടതിയില്‍ പോവുകയായിരുന്നുവെന്നാണ് അറിയുന്നത്.

എന്നാല്‍ പടം എത്രയും വേഗം പുറത്തിറക്കണമെന്നതിനാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് കോടതിയ്ക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലേയ്ക്ക് എത്തിയിട്ടുണ്ടെന്നും സിനിമാവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഷാജി കൈലാസ് പറയുന്നത്. ചിത്രം നവംബര്‍ അവസാനം പുറത്തിറങ്ങും. ചിത്രത്തിന്റെ അവസാന മിനുക്കു പണികള്‍ മുംബൈയില്‍ നടക്കുകയാണെന്നും സംവിധായകന്‍ പറയുന്നു.

English summary
Director Shaji Kailas' latest flick, Madirashi, seems to be facing the same trouble.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam