»   »  പൃഥ്വി ബുദ്ധിയുള്ള നടന്‍: ഷാജി കൈലാസ്

പൃഥ്വി ബുദ്ധിയുള്ള നടന്‍: ഷാജി കൈലാസ്

Posted By:
Subscribe to Filmibeat Malayalam
Prithviraj
പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയുമായാണ് സിംഹാസനം എത്തുന്നത്. സിംഹാസനത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് സംവിധായകന്‍.

പൃഥ്വി ചിത്രവുമായി നല്ല രീതിയില്‍ സഹകരിച്ചുവെന്ന് ഷാജി പറയുന്നു. മലയാള സിനിമയിലെ പല പ്രമുഖ നടന്‍മാരേയും വച്ച് സിനിമയെടുത്തിട്ടുണ്ട്. എന്നാല്‍ പൃഥ്വി അവരില്‍ നിന്ന് വ്യത്യസ്തനാണ്. മറ്റു പല നടന്‍മാരേക്കാളും ബുദ്ധിമാനാണ് പൃഥ്വിയെന്നും ഷാജി.

പൃഥ്വി തന്റെ കഥാപാത്രത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളുന്നു. ഷൂട്ടിങ്ങിന്റെ സമയത്ത്് സഹതാരങ്ങള്‍ ഡയലോഗ് മറന്നാല്‍ പോലും പൃഥ്വി അത് പറഞ്ഞു കൊടുക്കാറുണ്ട്. പൃഥ്വിയ്‌ക്കൊപ്പമുള്ള ഷൂട്ടിങ് തനിക്ക് പുതിയൊരനുഭവമായിരുന്നുവെന്നും ഷാജി കൈലാസ് പറയുന്നു.

ചിക്കന്‍ പോക്‌സ് ബാധിതനായ പൃഥ്വി സുഖം പ്രാപിച്ചാലുടന്‍ സിംഹാസനത്തിന്റെ ഡബ്ബിങ് ജോലികള്‍ ആരംഭിക്കും. പ്രതിഫല തര്‍ക്കം മൂലമാണ് പൃഥ്വി ചിത്രത്തില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English summary
Director Shaji Kailas is busy with the postproduction work of Simhasanam, where he has directed actor Prithviraj for the first time

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam