»   » പ്രണവിന്റെ ആക്ഷന്‍ അസാധ്യമെന്ന് ആക്ഷന്‍ സിനിമകളുടെ രാജാവ്, ഇതില്‍പ്പരമൊരു അംഗീകാരം ഇനി വേണോ അപ്പൂ!

പ്രണവിന്റെ ആക്ഷന്‍ അസാധ്യമെന്ന് ആക്ഷന്‍ സിനിമകളുടെ രാജാവ്, ഇതില്‍പ്പരമൊരു അംഗീകാരം ഇനി വേണോ അപ്പൂ!

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായി അരങ്ങേറിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമാലോകവും പ്രേക്ഷകരും ഈ താരപുത്രനൊപ്പമാണ് ഇപ്പോള്‍. അഭിനയത്തില്‍ അസാമാന്യ പ്രകടനമൊന്നും നടത്തിയില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളില്‍ പ്രണവിനെ മുട്ടണ്ട എന്ന് സിനിമാപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആക്ഷന്‍ സിനിമകളുടെ തോഴനായ ഷാജി കൈലാസ് റിലീസ് ദിനത്തില്‍ തന്നെ സിനിമ കണ്ടിരുന്നു. അസാധ്യ ആക്ഷനാണ് പ്രണവിന്റേതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

മമ്മൂട്ടി റോക്ക്‌സ്, സ്വന്തം സിനിമ വേണ്ടത്ര ശ്രദ്ധ നേടാതെ പോകുമ്പോഴും പ്രണവിനെ പിന്തുണച്ച് മമ്മൂട്ടി

പാര്‍ക്കൗറിന്റെ വലിയൊരു ആരാധകനായ തന്നെ പ്രണവ് ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു. ഹോളിവുഡ് സിനിമകളില്‍ മാത്രമാണ് താന്‍ ഇത്തരം രംഗങ്ങള്‍ കണ്ടതെന്നും ഈ താരപുത്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ചിത്രത്തിലേക്ക് പ്രണവിനെ ആകര്‍ഷിച്ചതില്‍ പ്രധാന ഘടകങ്ങളിലൊന്ന് പാര്‍ക്കൗര്‍ രംഗങ്ങളായിരുന്നു. തായ്‌ലന്‍ഡില്‍ പോയാണ് താരം പാര്‍ക്കൗര്‍ പരിശീലനം നടത്തിയത്.

Aadhi

കുട്ടിയായിരിക്കുമ്പോള്‍ മുതലേ പ്രണവിന് പാര്‍ക്കൗറിനോടും മറ്റ് ജിംനാസ്റ്റിക് ആക്റ്റിവിറ്റികളോടും താല്‍പര്യമുണ്ടായിരുന്നുവെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. ഈ സിനിമയിലേക്ക് പ്രണവിനെ നയിച്ച പ്രധാന ഘടകങ്ങളിലൊന്നും ഇതായിരുന്നു. എന്തായാലും ആദിയിലൂടെ പാര്‍ക്കൗര്‍ രംഗങ്ങള്‍ കേരളക്കരയിലെത്തി ആരാധകമനം കീഴടക്കുകയാണ്.

English summary
Shaji Kailas reaction about Aadhi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam