നരസിംഹത്തിൽ വക്കീലാകാൻ മമ്മൂട്ടിയെ ക്ഷണിച്ചു!! വല്യേട്ടൻ പിറന്ന കഥയുമായി ഷാജി കൈലാസ്

നരസിംഹത്തിലെ നന്ദഗോപൻമാരാരായി ആദ്യം ചിന്തിച്ചതും പരിഗണിച്ചതും സുരോഷ് ഗോപിയെയായിരുന്നു.

Recommended Video

ഷാജി കൈലാസ് മനസ്സ് തുറക്കുന്നു | filmibeat Malayalam

2000 ൽ ബോക്സോഫീസിൽ സാമ്പത്തികമായും അല്ലാതേയും തിയേറ്ററിൽ വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു രഞ്ജിത് -ഷാജി കൈലാസ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നരസിംഹം. ചിത്രം റിലീസ് ചെയ്ത് 19 വർഷം പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇന്ദുചൂഡനും മണപ്പള്ളി പവിത്രനുമൊക്കെ സൂപ്പർ ഹിറ്റാണ്. ചില ചിത്രങ്ങൾക്ക് വളരെ കാലത്തെ ലൈഫുണ്ടാകും. അത്തരത്തിലുളള ചിത്രങ്ങളുടെ ഗണത്തിൽപ്പെട്ട സിനിമയായിരുന്നു നരസിംഹം.

മോഹൻലാലിനോടൊപ്പം തിലകൻ, ജഗതി, എൻഎഫ് വർഗീസ് എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. മാസ് ഡയലോഗും സൂപ്പർ ഡ്യൂപ്പർ ഫൈറ്റും കൊണ്ട് ചിത്രം ശ്രദ്ധേയമായിരുന്നു. ലാലേട്ടനെ പോലെ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റായിരുന്നു മമ്മൂക്കയുടെ അതിഥി വേഷം. ചിത്രത്തിന്റെ സെക്കന്റ് ഹാഫിനു ശേഷമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും പ്രേക്ഷകർക്കിടയിൽ ഒരു ആവേശം സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ നന്ദഗോപൻ മാരാർക്കായിരുന്നു. മമ്മൂക്കയുടെ നന്ദഗോപൻമാരാരുടെ വേഷത്തിനു പിന്നിൽ ഒരു കഥയുണ്ട്. ഇത് മറ്റൊരു ചിത്രത്തിലേയ്ക്ക് വഴിയൊരുക്കുകയായിരുന്നു. പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ ഷാജി കൈലാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 ആദ്യം സുരേഷ് ഗോപിയെ

ആദ്യം സുരേഷ് ഗോപിയെ

നരസിംഹത്തിലെ നന്ദഗോപൻമാരാരായി ആദ്യം ചിന്തിച്ചതും പരിഗണിച്ചതും സുരേഷ് ഗോപിയെയായിരുന്നു. എന്നാൽ പിന്നീട് ആ വേഷത്തിനായി മമ്മൂക്കയെ സമീപിക്കുകയായിരുന്നു. ശക്തമായ ഒരു അതിഥി വേഷമാണിതെന്ന് അദ്ദേഹത്തിനോട് പറഞ്ഞു. താൻ ഈ കഥാപാത്രം ചെയ്താൽ തനിയ്ക്ക് എന്ത് തരുമെന്നായിരുന്നു മമ്മൂക്കയുടെ അടുത്ത ചോദ്യം .അതിഥി വേഷമാണെങ്കിൽ പോലും ചിത്രത്തിൽ മമ്മൂക്കയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തീയേറ്ററുകളിൽ നിന്ന് നിറഞ്ഞ കയ്യടിയായിരുന്നു നന്ദഗോപർമാരാർക്ക് ലഭിച്ചത്.

വല്യേട്ടൻ സിനിമയുണ്ടായത്

വല്യേട്ടൻ സിനിമയുണ്ടായത്

നന്ദഗോപൻമാരാർക്ക് പകരം അദ്ദേഹവുമായി ഒന്നിച്ച് ഒരു ചിത്രം ചെയ്യുമെന്ന് ആ നിമിഷം തന്നെ ചിന്തിച്ചിരുന്നു. നരസിംഹം സൂപ്പർ ഹിറ്റായതിനു തൊട്ടു പിന്നാലെ മമ്മൂക്കയ്ക്ക് നൽകിയ വാക്ക് പാലിക്കുകയായിരുന്നു. അങ്ങനെയാണ് വല്യേട്ടൻ സിനിമയുണ്ടായത്. നരസിംഹം പോലെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു വല്യേട്ടൻ. ബോക്സോഫിസിൽ വിജയം നേടാൻ ചിത്രത്തിനായിരുന്നു.

 ബോക്സോഫിസിലെ മികച്ച ചിത്രങ്ങൾ

ബോക്സോഫിസിലെ മികച്ച ചിത്രങ്ങൾ

നരസിംഹം ഇറങ്ങിയതിന്റെ തൊട്ട് പിന്നാലെ തന്നെയായിരുന്നു വല്യേട്ടനും ഇറങ്ങിയത്. 200 ലെ മികച്ച ബ്ലോക്ക്ഫസ്റ്റർ ചിത്രങ്ങളായിരുന്നു ഇവരണ്ടും. ആ വർഷം അടുത്തടുത്ത രണ്ട് ഹിറ്റുകളാണ് ഷാജി കൈലാസിന് സ്വന്തമായത്. വല്യേട്ടനെക്കാലും അൽപം കൂടുതൽ സാമ്പത്തിക വിജയം നേടിയത് നരസിംഹമായിരുന്നു. വല്യേട്ടനിലും നീണ്ട താര നിര തന്നെയായിരുന്നു ചിത്രത്തിൽ നിരന്നത്. ഇന്നും എവർഗ്രീൻ ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രവുമുണ്ട്.

 ലാലേട്ടനും മമ്മൂക്കയും

ലാലേട്ടനും മമ്മൂക്കയും

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ലാലേട്ടനും മമ്മൂക്കായും. ഇവർ ഒരുമിച്ച് ബിഗ് സ്ക്രീനിൽ എത്തുക എന്നത് പ്രേക്ഷകരെ സംബന്ധിച്ചടത്തോളെ വലിയ ആവേശമാണ്.1998 ൽ മധു മുട്ടം, ഫാസിൽ കൂട്ട്കെട്ടിൽ പിറന്ന ഹരികൃഷ്ണൻസിനു ശേഷം താരരാജാക്കന്മാർ ഒന്നിച്ചെത്തിയ ചിത്രമായിരുന്നു നരസിഹം. ഇതിന്റെ ഒരു മെറിറ്റ് ചിത്രത്തിൻ‌റെ വിജയത്തിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X