ഹോളിഡേ ഹോമില്‍ ആ രാത്രി നടന്നതെന്ത്?
ഇക്കുറി വ്യത്യസ്തമായ ഒരു കഥയാണ് ഷാജി കൈലാസ് പറയുന്നത്. അതിമാനുഷികതയുടെ ആരവങ്ങളും ഫ്രെയിമുകളുടെ ഇടിവെട്ടും ഇവിടെ പ്രണയത്തിനും സസ്പെന്‍സിനും വഴിമാറുന്നു.
ബൂട്ട് എന്ന പുതിയ സുരേഷ് ഗോപിച്ചിത്രം ഷാജി പ്ലാന്‍ ചെയ്തതോ ചിത്രീകരണം തുടങ്ങിയതോ ഏറെപ്പേര്‍ അറിഞ്ഞിരുന്നില്ല. ചിത്രീകരിച്ചതിന്റെ ഇരട്ടിയിലേറെ സിനിമകള്‍ ഷാജിയുടെ പേരില്‍ വിളമ്പരം ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയൊരു ട്രാക്ക് റെക്കോര്‍ഡുളള സംവിധായകന്‍ ആരെയും അറിയിക്കാതെ ഒരു ചിത്രം പൂര്‍ത്തീകരിച്ച വാര്‍ത്ത സിനിമാ ലോകം അല്‍പം അല്‍ഭുതത്തോടെയാണ് കേട്ടത്.
ഷാജിയുടെ ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ വല്ലാത്തൊരു മുന്‍വിധിയോടെയാണ് തീയേറ്ററിലെത്തുന്നത്. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകനെങ്കില്‍ അവര്‍ക്ക് കമ്മിഷണറെ കടത്തിവെട്ടുന്ന ചിത്രം വേണം. മോഹന്‍ലാലാണ് നായകനെങ്കില്‍ നരസിംഹത്തില്‍ കുറഞ്ഞൊന്നും ആരാധകര്‍ ആഗ്രഹിക്കുന്നില്ല. ദി കിംഗ് സൃഷ്ടിച്ച കടലിരമ്പം ഉളളിലുളളതു കൊണ്ട് അതിനും മേലെയൊരു ചിത്രമാണ് ഷാജി മമ്മൂട്ടി കൂട്ടുകെട്ടില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്.
ഏതൊരു സൂപ്പര്‍താരത്തിനോടും കിടപിടിക്കുന്ന ഇനിഷ്യല്‍ പുളളിന് കെല്‍പ്പുളള ബ്രാന്റാണ് ഷാജി കൈലാസിന്റേതും. പ്രേക്ഷകന്റെ മുന്‍വിധി ദോഷകരമായി ബാധിച്ചതിനാലോ അവന്റെ പ്രതീക്ഷകള്‍ക്ക് പകരം വെയ്ക്കാനുളള വെടിമരുന്ന് തീര്‍ന്നതു കൊണ്ടോ, ഷാജിയിലെ സംവിധായകന് ഇപ്പോള്‍ വേലിയിറക്കമാണ്. ഒരു മുന്‍വിധിയുമില്ലാതെ പ്രേക്ഷകന്‍ തന്റെ സിനിമ കാണട്ടേയെന്ന ആഗ്രഹം കൊണ്ടാവാം, ബൂട്ടിന്റെ കഥാംശങ്ങള്‍ പോലും ഷാജി പുറത്തു പറയുന്നില്ല.
രാഹുല്‍ കൃഷ്ണയും കാമുകി മീരാ നമ്പ്യാരും ഒരു രാത്രി ചെലവിടാനാണ് പീരുമേട്ടിലെ ഹോളിഡേ ഹോമിലെത്തിയത്. ഉള്‍ത്തളങ്ങളില്‍ പഴമയുടെ പ്രൗഡിയും ദുരൂഹതയും തളം കെട്ടിനില്‍ക്കുന്ന കരിങ്കല്‍ കൊട്ടാരമാണ് ഹോളിഡേ ഹോം.
അടുത്ത പേജില്‍................


Click it and Unblock the Notifications