രാഹുലിനും മീരയ്ക്കും ആ രാത്രി എന്തു സംഭവിച്ചു?

By Staff

ഈ കൊട്ടാരത്തില്‍ ഒരു രാത്രി തങ്ങണമെന്ന ആഗ്രഹം മീരയ്ക്കായിരുന്നു.അവളുടെ ഏതാഗ്രഹവും സാധിച്ചു കൊടുക്കുന്ന രാഹുല്‍ ഇതിനും എതിരു നിന്നില്ല. എന്നാല്‍ അവന്‍ ഒട്ടും പ്രതീക്ഷിക്കാതിരുന്ന അനുഭവങ്ങളാണ് ഹോളിഡേ ഹോമില്‍ അരങ്ങേറിയത്.

എന്തായിരുന്നു ആ സംഭവങ്ങള്‍. അതിന്റെ രഹസ്യങ്ങളെന്ത്? എന്ന ചോദ്യങ്ങള്‍ക്കുളള മറുപടിയാണ് ബൂട്ട് എന്ന ചിത്രം.

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്. വ്യത്യസ്തനായ ഒരു കുറ്റാന്വേഷകനെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷാജി കൈലാസ് ചിത്രങ്ങളുടെ ബഹളങ്ങളൊന്നുമില്ലാതെ കൂര്‍മ്മ ബുദ്ധി ഉപയോഗിച്ച് കേസ് തെളിയിക്കുന്ന ശാന്തനായ കഥാപാത്രം.

രാഹുല്‍ മീര എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാലയും പുതുമുഖം ഹണി റോസുമാണ്.

തീര്‍ത്തും വ്യത്യസ്തമായ വേഷത്തില്‍ മുരളിയുമുണ്ട്.

രാജന്‍ പി ദേവ്, മണിയന്‍പിളള രാജു, ഭീമന്‍ രഘു, ടി പി മാധവന്‍, റിസ ബാവ, കൃഷ്ണകുമാര്‍, ബിന്ദു പണിക്കര്‍, ബിജു പപ്പന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

കഥയും തിരക്കഥയും സംഭാഷണവും രാജേഷ് ജയരാമന്റേതാണ്. വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് ഈണമിടുന്നത് പുതുമുഖം ഷാന്‍.

കാമറ രാജരത്നം. സായി മീരാ പ്രൊഡക്ഷന്‍സാണ് ബൂട്ട് നിര്‍മ്മിക്കുന്നത്. നവംബര്‍ 30ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X