ഷാജി കൈലാസിനെതിരെ മോഷണാരോപണം

By Staff

കൊച്ചി : സംവിധായകന്‍ ഷാജി കൈലാസ് തന്റെ സിനിമയുടെ പേരു മോഷ്ടിച്ചെന്ന് നിര്‍മ്മാതാവിന്റെ ആരോപണം.

തന്റെ സിനിമയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്ത ബൂട്ട് എന്ന സിനിമാപ്പേര് ഷാജി കൈലാസ് മോഷ്ടിച്ചെന്ന് നിര്‍മ്മാതാവ് വി എ താജുദ്ദീന്‍ ആരോപിക്കുന്നു. 2007 സെപ്തംബര്‍ 18ന് ഈ പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളും താജുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി.

പിരമിഡ് സായ് മീരയുടെ ബാനറില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത പുതിയ ചിത്രത്തിന്റെ പേരും ബൂട്ട് എന്നാണ്. സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ നായകന്‍.

ദുരൂഹത ചൂഴ്ന്നു നില്‍ക്കുന്ന ഒരു പ്രണയകഥയാണ് ഷാജി കൈലാസിന്റെ പുതിയ ചിത്രം പറയുന്നത്. രചന രാജേഷ് ജയരാമന്‍. വ്യത്യസ്തമായ ഒരു കുറ്റാന്വേഷണ കഥയാണ് ബൂട്ടിന്റേത് എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

ഈ ചിത്രം ഷാജി കൈലാസ് വളരെ ദുരൂഹമായാണ് ചിത്രീകരിച്ചത്. ചിത്രീകരണം പൂര്‍ണമായും തീര്‍ന്നതിനു ശേഷമാണ് ഈ ചിത്രത്തെക്കുറിച്ചുളള വാര്‍ത്തകള്‍ ഷാജി കൈലാസ് പുറത്തു വിട്ടത്. പരമരഹസ്യമായി ചിത്രീകരിച്ച ഷാജിയുടെ പുതിയ ചിത്രം കുറേക്കാലത്തേയ്ക്ക് കോടതിയില്‍ കിടക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X