ഷാജികൈലാസ്- സുരേഷ്‌ഗോപി- ഉണ്ണികൃഷ്ണന്‍ ചിത്രമെത്തുന്നു

By Nirmal Balakrishnan

ചന്ദ്രശേഖരന്‍ ഐപിഎസ് എന്ന സുരേഷ്‌ഗോപി പൊലീസ് ഓഫിസറെ ഓര്‍മയുണ്ടോ. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈഗര്‍ എന്ന ഹിറ്റ് സിനിമയിലെ ശക്തനായ കഥാപാത്രമായിരുന്നു സുരേഷ്‌ഗോപി അവതരിപ്പിച്ച ഈ പൊലീസ് ഓഫിസര്‍. ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതിയ ഈ ചിത്രം 2005ലെ സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ ആ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നു. സുരേഷ്‌ഗോപി- ഷാജി കൈലാസ്-ബി. ഉണ്ണികൃഷ്ണന്‍ ടീം മറ്റൊരു തീപ്പൊരി ചിത്രവുമായി എത്തുകയാണ്. മൂന്നുപേര്‍ക്കും ശക്തമായ തിരിച്ചുവരവിനു കളമൊരുക്കുന്ന ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ സൂചിപ്പിച്ചു.

കുറച്ചുകാലമായി മലയാള സിനിമാരംഗത്തു നിന്നു മാറി നില്‍ക്കുന്ന ഷാജി കൈലാസ് ശക്തമായ സിനിമയുമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായിട്ടാണ് ആദ്യം ഒരുങ്ങുന്നത് മമ്മൂട്ടി- മോഹന്‍ലാല്‍ നായകന്‍മാര്‍ ഒന്നിക്കുന്ന രഞ്ജിത്ത്- രഞ്ജി പണിക്കര്‍ ടീം കഥയും തിരക്കഥയും എഴുതുന്ന സിനിമയുടെ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാതാവ്. ഇനി മമ്മൂട്ടി മാത്രമേ ഈ സിനിമയെക്കുറിച്ച് സമ്മതം അറിയിക്കേണ്ടതുള്ളൂ. ബാക്കിയെല്ലാം റെഡിയാണ്. അങ്ങനെയെങ്കില്‍ മലയാള സിനിമ കണ്ട എക്കാലത്തെയും ബ്രഹ്മാണ്ഡ സിനിമയായിരിക്കും അത്.

shaji-suresh

അതിനു ശേഷമാണ് സുരേഷ്‌ഗോപി നായകനാകുന്ന ചിത്രം. പൊലീസ് ഓഫിസറുടെ കഥ തന്നെയാണ് ബി. ഉണ്ണികൃഷ്ണന്‍ ഷാജിയോടു പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ തിരക്കഥാ രചന തുടങ്ങി കഴിഞ്ഞു.

അടുത്തിടെ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രങ്ങളൊന്നും വിജയിച്ചിരുന്നില്ല. ഏറ്റവും ഒടുവില്‍ ചെയ്ത ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് വന്‍ പരാജയമായിരുന്നു. അതിനു മുന്‍പുള്ള ഐ ലവ് മിയും വന്‍ പരാജയമായിരുന്നു. മാടമ്പി മാത്രമേ ഇദ്ദേഹത്തിന്റെതായി ഹിറ്റ്‌ലിസ്റ്റില്‍ ഉള്ളൂ. അതുകൊണ്ട് തിരക്കഥായിലേക്കു തന്നെ നീങ്ങാനാണ് ഉണ്ണികൃഷ്ണന്റെ തീരുമാനം.

സുരേഷ്‌ഗോപിയും ഇപ്പോള്‍ നല്ല കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കുന്നുള്ളൂ. ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാര്‍ ആണ് ഇനി റിലീസ് ചെയ്യാനുള്ളൂ. അതിനു ശേഷം മാളൂട്ടി സാബു ചെയ്യും. എം. മോഹനന്‍ സംവിധാനം ചെയ്യുന്ന മൈ ഗോഡിന്‌റെ ചിത്രീകരണവും ഉടന്‍ തുടങ്ങും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X