മമ്മൂട്ടി-മോഹന്‍ലാല്‍ പ്രോജക്ട് ഉപേക്ഷിച്ചതെന്തിന്? വ്യാജ വാര്‍ത്തകളെ കുറിച്ച് ഷാജി കൈലാസ്!!
ഷാജി കൈലാസിന്റെ സംവിധാനത്തിലെത്തുന്ന സിനിമകളെ കുറിച്ച് അടുത്തിടെ പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി മയക്കുമരുന്ന മാഫിയയുടെ കഥയാണ് പറയുന്നതെന്നും രഞ്ജി പണിക്കരാണ് ഈ സിനിമയ്ക്ക് കഥ ഒരുക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഇതേ കഥയായിരുന്നു ഏകലവ്യന്‍ എന്ന സിനിമയിലും പറഞ്ഞിരുന്നതെന്നും അതിന്റെ എക്സ്റ്റന്‍ഷനായിരിക്കും പുതിയ സിനിമയെന്നും പല റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ സിനിമകളുടെ പേരില്‍ നടക്കുന്ന പ്രചരണങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുമായി സംവിധായകന്‍ ഷാജി കൈലാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു വാസ്തവ വിരുദ്ധമായ വാര്‍ത്തയെ കുറിച്ച് സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

ഷാജി കൈലാസിന്റെ വാക്കുകളിലേക്ക്..
4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ പ്രോജക്ട് ഉപേക്ഷിച്ചതിനെക്കുറിച്ച് വാസ്തവ വിരുദ്ധമായ പല വാര്‍ത്തകളും മീഡിയകളില്‍ കാണുന്നു. ഇരുവരുടെയും ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയതുകൊണ്ടും തിരക്കഥാകൃത്തുകളായ രഞ്ജി പണിക്കര്‍, രഞ്ജിത്ത് എന്നിവരുടെ തിരക്കുകള്‍ കൊണ്ടും കൂടിയാണ് ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള അത്തരം അപവാദപ്രചരണങ്ങള്‍ക്ക് ദയവായി കാത് കൊടുക്കാതിരിക്കുക. എന്നെ സംബന്ധിച്ച് എല്ലാവരോടും ബഹുമാനത്തോടെയാണ് ഇടപെടുന്നത്. ഞാന്‍ കാരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെകില്‍ സദയം ഖേദിക്കുന്നു.


Click it and Unblock the Notifications