മമ്മൂട്ടി ചിത്രം തന്ന പണി ടൊവിനോയുടെ തീവണ്ടിയുടെ കലക്ഷന്‍ പുറത്തുവിടില്ല! കാരണം ഇതാണ്!
കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ തീവണ്ടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തിരി വൈകിയാണ് തിയേറ്ററുകളിലേക്കെത്തിയെങ്കിലും പ്രേക്ഷകര്‍ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോയുടെ കരിയര്‍ മാറ്റി മാറിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ കുതിപ്പ്. ഒാഗാസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സംയുക്ത മേനോന്‍ തുടങ്ങിയവരാണ് അണിനിരന്നിട്ടുള്ളത്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറിയത്.
ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനുമായി മുന്നേറുകയാണ് ഈ സിനിമ. എന്നാല്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ കലക്ഷന്‍ എത്രയാണെന്നുള്ളത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള വിജയമാണ് ചിത്രം നേടിയത്. ടൊവിനോയുടെ സാന്നിധ്യവും താരമൂല്യവുമാണ് ചിത്രത്തിന് മുതല്‍ക്കൂട്ടായത്. സിനിമയുടെ കലക്ഷനെക്കുറിച്ച് പറഞ്ഞ് ഹൈപ്പ് കൂട്ടുന്ന രീതികളോട് താല്‍പര്യമില്ലെന്നും ബോക്‌സോഫീസ് കണക്ക് പരസ്യപ്പെടുത്തില്ലെന്നും ഷാജി നടേശന്‍ പറയുന്നു. മമ്മൂട്ടി നായകനായെത്തിയ ദി ഗ്രേറ്റ് ഫാദറിന്റെ ആദ്യദിന കലക്ഷന്‍ പുറത്തുവിട്ടതിന്റെ
കോലാഹലം ഇതുവരെ തീര്‍ന്നിട്ടില്ലെന്നും അതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറയുന്നു.

ചെറിയൊരു സിനിമയാണ് തീവണ്ടി. ഈ സിനിമയെക്കുറിച്ച് യാതൊരുവിധ അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്നും ടൊവിനോയുടെ സാന്നിധ്യമാണ് ചിത്രത്തിന്റെ വിജയം ഇരട്ടിയാക്കിയതെന്നും ഷാജി നടേശന്‍ പറയുന്നു. യുവജനങ്ങള്‍ക്കിടയിലുള്ള താരത്തിന്റെ സ്വീകാര്യതയാണ് ചിത്രത്തിന് മുതല്‍ക്കൂട്ടായത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടുന്ന സിനിമയായി തീവണ്ടി ഈയാഴ്ച മാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











