തല പോയാലും മാനം കളയാതെ അവസാന ശ്വാസം വരെ പൊരുതും, ഇത് മമ്മൂട്ടിയുടെ മരക്കാര്‍, കാണൂ!
Recommended Video

കുഞ്ഞാലി മരക്കാരെച്ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ വീണ്ടും മുറുകിയിരിക്കുകയാണ്. പ്രിയദര്‍ശന്‍ തന്റെ പ്രൊജക്ടുമായി മുന്നോട്ട് പോവുകയാണെന്ന് കഴിഞ്ഞ ദിവസമായിരുന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍, ഡോക്ടര്‍ സികെ റോയി, സന്തോഷ് ടി കുരുവിള, ആന്‍റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള സദസ്സിലാണ് അദ്ദേഹം തന്റെ പ്രൊജക്ടിനെക്കുറിച്ച് വിശദീകരിച്ചത്. നവബംര്‍ ഒന്നിനായിരുന്നു നേരത്തെ അദ്ദേഹം തന്റെ സ്വപ്ന സിനിമയായ കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രഖ്യാപിച്ചത്. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നുണ്ടെന്നും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയെന്നുമായിരുന്നു സന്തോഷ് ശിവന്‍, ഷാജി നടേശന്‍ ടീം അറിയിച്ചത്.
നിശ്ചിത സമയത്തിനുള്ളില്‍ സിനിമയുമായി മുന്നോട്ട് പോയില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് നീങ്ങുമെന്നും പ്രിയദര്‍ശന്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് അദ്ദേഹം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയത്. ഔദ്യോഗിക പ്രഖ്യാപനത്തിനിടയില്‍ത്തന്നെ അദ്ദേഹം സിനിമയുടെ ടൈറ്റില്‍ ടീസറും പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായത്. ഇക്കാര്യത്തെക്കുറിച്ച് ഷാജി നടേശനാണ് പ്രഖ്യാപനം നടത്തിയത്. അതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിച്ചോ?
മരക്കാര്‍ അറബിക്കടലിന്റെ സിംഹമെന്ന പേരിലാണ് പ്രിയദര്‍ശന്‍ സിനിമയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരും സന്തോഷ് ടി കുരുവിളയും ഡോക്ടര്‍ സികെ റോയിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നൂറുകോടി മുതല്‍മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇതേക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് മെഗാസ്റ്റാര്‍ ആരാധകര്‍ ഇക്കയുടെ മരക്കാറിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയത്.

സന്തോഷ് ശിവന്റെ പ്രഖ്യാപനം
കുഞ്ഞാലി മരക്കാറിന്റെ ചിത്രീകരണം നിശ്ചിത സമയത്തിനുള്ളില്‍ തുടങ്ങുമെന്ന തരത്തിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതേവരെ സിനിമ തുടങ്ങുന്ന ഒരു ലക്ഷണവും കാണാതിരുന്നപ്പോഴേ ആരാധകര്‍ ആശങ്കയിലായിരുന്നു. ഇത് നിലനില്‍ക്കുന്നതിനിടയിലാണ് അദ്ദേഹം പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഈ സിനിമയില്‍ നിന്നും അദ്ദേഹം പിന്‍വാങ്ങിയെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പ്രിയദര്‍ശന്‍ ഹൈജാക്ക് ചെയ്തു
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെക്കുറിച്ചാണ് താനും സിനിമയൊരുക്കുന്നത്. ഇതിന് വേണ്ട വിവരങ്ങളും റിസര്‍ച്ചും നടത്തിയതിന് ശേഷമാണ് ഇതുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് സംവിധായകന്‍ സന്തോഷ് ശിവനെ വിളിച്ചു ചോദിച്ചിരുന്നു. അടുത്തെങ്ങും തന്റെ സിനിമ സംഭവിക്കാനിടയില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

മോഹന്‍ലാലും മമ്മൂട്ടിയും
മലയാളത്തിന്റെ നടന വിസ്മയങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരേ പശ്ചാത്തലത്തിലുള്ള സിനിമകളുമായി എത്തിയാല്‍ എങ്ങനെയിരിക്കുമെന്നുള്ള തരത്തില്‍ നേരത്തെ തന്നെ ചര്‍ച്ചകള്‍ സജീവമായിരുന്നു. ട്രോളര്‍മാരും ഈ വിഷയത്തെ വിടാതെ പിന്തുടര്‍ന്നിട്ടുണ്ട്. ഏത് തരം കഥാപാത്രത്തെയും തങ്ങളുടേതാക്കി മാറ്റുന്ന മാജിക് താരങ്ങള്‍ ഈ സിനിമയിലുെ പ്രയോഗിക്കുമോയെന്നും അതെത്രത്തോളം വിജയിക്കുമെന്നും അറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

മമ്മൂട്ടിയുടെ മരക്കാര്‍ ഉപേക്ഷിച്ചിട്ടില്ല
മോഹന്‍ലാലിന്റെ സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് തന്റെ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നറിയിച്ച് സന്തോഷ് ശിവന്‍ രംഗത്തെത്തിയത്. ആരാധകരുടെ ആകാംക്ഷയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്. ഇതോടെയാണ് മെഗാസ്റ്റാര്‍ ആരാധകര്‍ക്ക് ആശ്വാസമായത്.

ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും
കുറച്ച് വൈകിയാണ് താന്‍ സിനിമയൊരുക്കുന്നത്. പ്രിയദര്‍ശന്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. തന്റെ സിനിമയുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരേ വിഷയമായി രണ്ട് പേര്‍ സിനിമയൊരുക്കിയാലും രണ്ടും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. വ്യത്യസ്ത വീക്ഷണ കോണിലൂടെയാണ് രണ്ട് പേരും സിനിമയെ സമീപിക്കുന്നത്.

ബോക്‌സോഫീസിലെ താരയുദ്ധം
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ബോക്‌സോഫീസില്‍ ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നീരാളി അബ്രഹാമിന്‍റെ സന്തതികള്‍ എന്നീ ചിത്രങ്ങളുമായാണ് ഇരുവരും എത്തുന്നത്. ആരാധക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവരാണ് ഇരുവരും. അതുകൊണ്ട് തന്നെ കുഞ്ഞാലി മരക്കാര്‍ സിനിമയുടെ ഭാവി എന്തായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
ഷാജി നടേശന്‍റെ പോസ്റ്റ് കാണൂ
മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെക്കുറിച്ച് ഷാജി നടേശന്‍, കാണൂ


Click it and Unblock the Notifications