മമ്മൂട്ടിയും പിന്നോട്ടില്ല! കുഞ്ഞാലി മരക്കാര്‍ വൈകാന്‍ കാരണം ഇതാണെന്ന് ഷാജി നടേശന്‍! കാണൂ!
Recommended Video

ഒരേ പ്രമേയത്തിലുള്ള സിനിമകളുമായാണ് താരരാജാക്കന്‍മാര്‍ എത്തുന്നത്. രണ്ട് വര്‍ഷം മുന്‍പുള്ള കേരളപ്പിറവി ദിനത്തിലായിരുന്നു സുപ്രധാന പ്രഖ്യാപനവുമായി പ്രിയദര്‍ശനെത്തിയത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് താനെത്തുന്നതെന്നും സിനിമയ്ക്കായുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയെന്നും ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. മലയാളം ഇന്നുവരെ കാണാത്ത തരത്തിലുളള മേക്കിങ്ങുമായാണ് സിനിമയെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സന്തോഷ് കുരുവിള, സിജെ റോയ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിലെ ഫിലിം സിറ്റിയില്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ഒടിയന് പിന്നാലെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലേക്ക് ജോയിന്‍ ചെയ്തത്. പ്രണവ് മോഹന്‍ലാലാണ് അദ്ദേഹത്തിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത്. പ്രണവിന് നായികയായെത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്. ഇരുവരുടേയും പ്രണയരംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. മോഹന്‍ലാലായി മരക്കാറായി മാറിയപ്പോഴാണ് മമ്മൂട്ടിയുടെ മരക്കാര്‍ ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായത്. എന്നാല്‍ ആ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഷാജി നടേശന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സിനിമയില്‍ നിന്നും പിന്‍മാറിയിട്ടില്ല
മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന കുഞ്ഞാലി മരക്കാറില്‍ നിന്നും അണിയറപ്രവര്‍ത്തകര്‍ പിന്‍വാങ്ങിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഒരേ കഥയുമായി സൂപ്പര്‍ താരങ്ങള്‍ എത്തുന്നതില്‍ കാര്യമില്ലെന്ന് പലരും പറഞ്ഞിരുന്നു. മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയിട്ടില്ലെന്നാണ് നിര്‍മ്മാതാവായ ഷാജി നടേശന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സന്തോഷ് ശിവന്റെ തിരക്ക്
സംവിധായകനായ സന്തോഷ് ശിവന്റെ തിരക്ക് കാരണമാണ് സിനിമ നീളുന്നതെന്നും അദ്ദേഹം പറയുന്നു. മറ്റ് പ്രൊജക്ടുകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അദ്ദേഹമിപ്പോള്‍. വന്‍മുതല്‍ മുടക്കിലൊരുക്കുന്ന സിനിമയ്ക്കായി കൂടുതല്‍ സമയവും ആവശ്യമാണ്. വര്‍ഷങ്ങളോളമുള്ള പ്രയത്‌നത്തിനൊടുവിലായാണ് ടിപി രാജീവന്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സിനിമയുടെ തിരക്കഥ പ്രിയദര്‍ശന്‍ വായിച്ചിരുന്നു. ടിപി രാജീവനോട് തന്റെ സിനിമയുമായി സഹകരിക്കാമോ എന്ന് അദ്ദേഹം ചോദിച്ചിരുന്നുവെന്നും അദ്ദേഹം അതിന് തയ്യാറായില്ലെന്നും ഷാജി നടേശന്‍ പറയുന്നു.

ഗിമ്മിക്കാവരുതെന്നാഗ്രഹിക്കുന്നു
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയ്ക്ക് ഭാവുകങ്ങള്‍ നേരുന്നതിനോടൊപ്പം തന്നെ അതൊരു ഗിമ്മിക്കായി മാറരുതെന്നാഗ്രഹിക്കുന്നതായും അദ്ദേഹം പറയുന്നു. മരക്കാര്‍ അറബിക്കടലിന്റെ ഒന്നാം ഘട്ട ഷെഡ്യൂള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും താരങ്ങളുടെ ഗെറ്റപ്പുമൊക്കെ വൈറലായി മാറിയിരുന്നു. സിനിമാലോകവും ആരാധകരും ഒരുപോലെ പ്രതീക്ഷകളുമായി കാത്തിരിക്കുന്ന സിനിമ കൂടിയാണിത്.

താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല
സിനിമയുടെ താരനിര്‍ണ്ണയം പൂര്‍ത്തിയാവാത്തതിനാല്‍ ആരൊക്കെയാണ് അണിനിരക്കുന്നതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും ഷാജി നടേശന്‍ പറയുന്നു. ബിഗ് ബജറ്റിലാണ് ചിത്രമൊരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയാണ് പ്രിയദര്‍ശനൊപ്പം അണിനിരക്കുന്നത്.

മരക്കാര്‍ മുന്നേറുന്നു
സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. മോഹന്‍ലാലും പ്രണവും കല്യാണിയുമുള്‍പ്പടെ വന്‍താരനിരയാണ് ഫിലിം സിറ്റിയിലുള്ളത്. പ്രണയാതുരനായി ആടിപ്പാടുന്ന പ്രണവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞാലി മരക്കാരുടെ ബാല്യകാലമാണ് താരപുത്രന്‍ അവതരിപ്പിക്കുന്നത്.

താരപുത്രന്‍മാരും താരപുത്രികളും
സിനിമയ്ക്ക് പിന്നില്‍ താരപുത്രന്‍മാരും താരപുത്രികളുമൊക്കെ അണിനിരക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ തന്നെ സുഹൃത്തുക്കളായി മാറി പ്രണവും കല്യാണിയും കീര്‍ത്തിയും സിദ്ധാര്‍ത്ഥും അനി ശശിയുമൊക്കെയാണ് മുന്നണിയിലും പിന്നണിയിലുമായി അണിനിരക്കുന്നത്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കുന്നതിന്റെ ടെന്‍ഷനിലായിരുന്നു കല്യാണി പ്രിയദര്‍ശന്‍. പ്രണവ് അനായാസമായാണ് അഭിനയിക്കുന്നതെന്ന് താരപുത്രി സാക്ഷ്യപ്പെടുത്തിയിരുന്നു. കല്യാണിയില്‍ മാത്രമല്ല പ്രിയദര്‍ശനിലും പരിഭ്രമം പ്രകടമായിരുന്നുവെന്ന് അനി ശശി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











