»   » മോഹന്‍ലാലിനെ പേടിച്ചല്ല മമ്മൂട്ടി കുഞ്ഞാലിമരക്കാരാവുന്നത്.. പിന്നില്‍ ശക്തമായ കാരണമുണ്ട്.. അറിയാമോ?

മോഹന്‍ലാലിനെ പേടിച്ചല്ല മമ്മൂട്ടി കുഞ്ഞാലിമരക്കാരാവുന്നത്.. പിന്നില്‍ ശക്തമായ കാരണമുണ്ട്.. അറിയാമോ?

Posted By:
Subscribe to Filmibeat Malayalam
ശരിക്കും ആരാണ് കുഞ്ഞാലിമരക്കാർ ആരാധകർ കണ്‍ഫ്യൂഷനില്‍ | filmibeat Malayalam

മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്ന കുഞ്ഞാലിമരക്കാര്‍ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി ചിത്രം സന്തോഷ് ശിവന്‍ ചിത്രം ചെയ്യുന്നുവെന്ന് ഷാജി നടേശന്‍ പ്രഖ്യാപിച്ചത്. ആഗസ്ത് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫേസ്ബുക്കിലൂടെ ഷാജി നടേശനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

നികുതി അടക്കാന്‍ കാശില്ലെങ്കില്‍ ആഡംബരം കുറച്ചൂടേ.. അമല പോളിന് പൊങ്കാല.. താരത്തിന്‍റെ മറുപടിയോ?

ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു.. കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു.. ബോളിവുഡിനെ നടുക്കിയ വെളിപ്പെടുത്തല്‍

മൂന്നു വര്‍ഷം മുന്‍പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നുവെന്ന് പ്രചരിച്ചിരുന്നു. പിന്നീട് ആ പ്രൊജക്ട് ക്യാന്‍ സല്‍ ചെയ്തുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ്പ്രിയദര്‍ശന്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്തയ്ക്ക് നല്ല പ്രചാരണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജി നടേശന്‍ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.

പേടിച്ച് പ്രഖ്യാപിച്ചതല്ല

മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചതിന് ശേഷം ഭയം കൊണ്ടല്ല മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രഖ്യാപിച്ചതെന്ന് ഷാജി നടേശന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചത്.

മാസങ്ങള്‍ക്ക് മുന്‍പേ തീരുമാനിച്ചതാണ്

മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം മാസങ്ങള്‍ക്ക് മുന്‍പേ തീരുമാനിച്ചതാണ്. ആഗസ്ത് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് ശിവനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

അമല്‍ നീരദിനെക്കൊണ്ട് ചെയ്യിക്കാന്‍ ആലോചിച്ചിരുന്നു

അമല്‍ നീരദിനെക്കൊണ്ട് ചിത്രം ചെയ്യിക്കാനുള്ള നീക്കം നടത്തിയിരുന്നുവെങ്കിലും മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ അത് നടക്കാതെ പോവുകയായിരുന്നു.

പ്രാരംഭ ഘട്ട ജോലികള്‍ തുടങ്ങി

ആറുമാസമായി സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടത്തി വരികയാണ്. മേയില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലേക്കെത്തിക്കും.

മലയാളത്തില്‍ നിന്നും

മൂന്നോ നാലോ മലയാള താരങ്ങള്‍ മാത്രമേ ചിത്രത്തില്‍ ഉണ്ടാവുകയുള്ളു. സിനിമയുടെ താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍പ്രൈസായി പുറത്തുവിടും

ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഓരോ മാസ്വും സര്‍പ്രൈസായി പുറത്തുവിടും. ചൈനയില്‍ നിന്നുള്ള പ്രമുഖ താരത്തിനെ സിനിമയില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

വെല്ലുവിളിക്കാനില്ല

1000 കോടിയലധികം ബഡ്ജറ്റ് ചിത്രങ്ങള്‍ ഇതിനോടകം തന്നെ മലയാളത്തില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ബഡ്ജറ്റിന്റെ കാര്യത്തില്‍ മറ്റ് ചിത്രങ്ങളെ വെല്ലുവിളിക്കാനില്ല.

പ്രേക്ഷകര്‍ തീരുമാനിക്കട്ടെ

ചിത്രം പുറത്തിറങ്ങിയതിന് ശേഷം ഈ സിനിമ എടുക്കാന്‍ എത്ര ചിലവാകുമെന്ന് പ്രേക്ഷകര്‍ തന്നെ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ടിപി രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും

ഇതിഹാസ പുരുഷനായ കുഞ്ഞാലിമരക്കാരുടെ ജീവിതകഥ സിനിമയാവുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഈ വിഷയവുമായി എത്തുമ്പോള്‍ ആര് തകര്‍ക്കുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്.

English summary
Shaji Nadeshan talking about kunjalimarakkar film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam