ഷാജി എന്‍ കരുണനും ലാലും വീണ്ടുമൊന്നിയ്‌ക്കുന്നു
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ എണ്ണപ്പെട്ട പ്രതിഭകളായ മോഹന്‍ലാലും പ്രശസ്‌ത സംവിധായകന്‍ ഷാജി എന്‍ കരുണനും വീണ്ടുമൊന്നിയ്‌ക്കുന്നു.
പ്രസിദ്ധ കഥാകൃത്ത് ടി. പത്മനാഭന്റെ 'കടല്‍' എന്ന ചെറുകഥയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ഈ പ്രതിഭകള്‍ ഒന്നിയ്‌ക്കുന്നത്.
മുമ്പ് ഇവര്‍ ഒന്നിച്ച വാനപ്രസ്ഥം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.
ഏറെക്കാലം മുമ്പു തന്നെ ഈ ചിത്രം നിര്‍മിയ്‌ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും പല വിധത്തിലുള്ള കാരണങ്ങള്‍ മൂലം നീണ്ടു പോകുകയായിരുന്നു.
ഇതിനിടെ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി 'കുട്ടിസ്രാങ്ക്' എന്ന ചിത്രം ഷാജി ആരംഭിയ്‌ക്കുകയും ചെയ്‌തു.
സംവിധായകനാകുന്നതിന് മുമ്പ് ജി. അരവിന്ദന്‍, കെ.ജി ജോര്‍ജ്ജ്, ഹരിഹരന്‍ എന്നിവരോടൊപ്പം ഛായഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുള്ള ഷാജി പ്രഥമ സംവിധായക സംരഭം തന്നെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പിറവി എന്ന ചിത്രം ദേശീയ അവാര്‍ഡുകള്‍ക്ക് പുറമെ ഒട്ടേറെ ഫിലിം ഫെസ്റ്റിവെലുകളില്‍ നിന്നും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു.
ഇദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളായ 'സ്വം', 'വാനപ്രസ്ഥം', 'നിഷാന്ത്' തുടങ്ങിയവും നിരൂപക പ്രശംസ നേടി.. നവംബര്‍ മാസത്തോടെ 'കുട്ടിസ്രാങ്കി'ന്റെ ജോലികള്‍ പൂര്‍ത്തിയാക്കുന്ന ഷാജി അടുത്ത വര്‍ഷം പകുതിയോടെ മാത്രമെ ലാല്‍ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയുള്ളൂ


Click it and Unblock the Notifications