ഷാജി എന്‍. കരുണിന് ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയാര്‍ ബഹുമതി
ഷാജി എന്‍. കരുണിന് ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയാര്‍ ബഹുമതി
ജൂലൈ 26, 2000
തിരുവനന്തപുരം: മലയാള ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണിന് ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയാര്‍ ബഹുമതി. അക്ഷരങ്ങളുടെയും കലയുടെയും നേതാവ് എന്നര്‍ത്ഥം വരുന്ന ഷെവലിയാര്‍ ദാന്‍സ് ഓര്‍ദെ ദെസ് ആര്‍ടംസ് എറ്റ് ലെറ്റേഴ്സ് എന്ന ബഹുമതിയാണ് ഷാജിക്ക് ലഭിക്കുന്നത്.
ലോകസിനിമയില്‍ ഷാജി നല്‍കിയ സംഭാവനകളെ മാനിച്ചാണ് ബഹുമതി. ഷാജിയുടെ പുതിയ ചിത്രമായ വാനപ്രസ്ഥം ആഗോളപ്രശസ്തി നേടിയിരുന്നു. കാന്‍സ് ഉള്‍പ്പെടെ ഒട്ടേറെ ചലച്ചിത്രമേളകളില്‍ ചര്‍ച്ചാവിഷയമായിരുന്നു ഈ ചിത്രം. ഫ്രഞ്ച് സഹകരണത്തോടെയാണ് നിര്‍മ്മാതാവായ മോഹന്‍ലാല്‍ വാനപ്രസ്ഥം പൂര്‍ത്തിയാക്കിയത്.
ഈ ബഹുമതി ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ഷാജി എന്‍. കരുണ്‍. സത്യജിത് റേയും ശിവാജി ഗണേശനും മുമ്പ് ഈ ബഹുമതി കരസ്ഥമാക്കിയിട്ടുണ്ട്. ചലച്ചിത്രത്തിന്റെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ബഹുമതി നല്‍കുന്നത്.
അന്താരാഷ്ട്രതലത്തിലുള്ള ഈ ബഹുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷാജി വാര്‍ത്താലേഖകരോട് പറഞ്ഞു.


Click it and Unblock the Notifications