»   » മണ്‍കലങ്ങളില്‍ പ്രണയവുമായി ബിജു മേനോന്‍

മണ്‍കലങ്ങളില്‍ പ്രണയവുമായി ബിജു മേനോന്‍

Posted By:
Subscribe to Filmibeat Malayalam

ഷാജോണ്‍ കാര്യാലിന്റെ ചിത്രത്തില്‍ വീണ്ടും ബിജുമേനോന്‍ നായകനാകുന്നു. മായാസീതാങ്കം എന്ന് പേരിട്ടിരിക്കുന്ന ഈ ഷോജോണ്‍ കാര്യാല്‍ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത് ബാബു ജനാര്‍ദ്ദനാണ്.

മണ്‍കലങ്ങള്‍ നിര്‍മിക്കുന്ന സമുദായത്തിന്റെ പശ്ചാത്തലത്തിവല്‍ പറയുന്ന ചിത്രത്തില്‍ പ്രണയത്തിനാണ് പ്രാധാന്യം. മൂന്ന് നായികമാരുണ്ടാകും. ബിജുമേനോനൊപ്പം പ്രധാനവേഷം ചെയ്യാന്‍ വേറെയും നായകന്മാരുമുണ്ടാകും. അതാരൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംഗീതത്തിനും ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു.

Biju Menon

ഷാജോണ്‍ ഒടുവില്‍ സംവിധാനം ചെയ്ത 'ചേട്ടായി' എന്ന ചിത്രത്തിലും നായകന്‍ ബിജു മേനോന്‍ തന്നെയായിരുന്നു. ലാലാണ് മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിച്ചത്.

ഷാജോണ്‍ കാര്യല്‍- ബാബു ജനാര്‍ദ്ദനന്‍ കൂട്ടു കെട്ട് ഒന്നിച്ചപ്പോഴൊക്കെ മലയാളത്തിന് മികച്ച ചിത്രങ്ങളാണ് കിട്ടിയിട്ടുള്ളത്. ഷാജോണിന്റെ തച്ചിലേടത്ത് ചുണ്ടന്‍, ഡ്രീംസ് എന്നീ ചിത്രങ്ങള്‍ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

English summary
Shajon Karyal again direct Biju menon for Mayaseethagam. written by Babu Janaradhan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam