ഷാജോൺ ആക്ഷൻ പറയും പൃഥ്വി അഭിനയിക്കും!! ബ്രദേഴ്‌സ് ഡേ പൂജയിൽ തിളങ്ങി ഐശു, ചിത്രങ്ങൾ വൈറൽ

പൃഥ്വിരാജിനു പിന്നാലെ നടൻ ഷാജോൺ സിനിമ സംവിധാനത്തിലേയ്ക്ക്. ഷജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ പൂജ നടന്നും. പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. പ്രായഗ മാർട്ടിൻ, ഐമ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മാജിക് ഫ്രെയ്മിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ട് വർഷം മുൻപാണ് ബ്രേദേഴ്സ് ഡേയുടെ തിരക്കഥയുമായി ഷാജോൺ പൃഥ്വിരാജിനെ സമീപിക്കുന്നത്. തിരക്കഥ ഇഷ്ടമായതോടെ പൃഥ്വി തന്നെ ഷാജോണിനോട് ചിത്രം സംവിധാനം ചെയ്യാൻ പൃഥ്വി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് താരം സംവിധാനകന്റെ റോളിലേയ്ക്ക് എത്തുന്നത്.ഒരു കച്ചനട സിനിമയാണ് ബ്രദേഴ്സ് ഡേ എന്നാണ് ചിത്രത്തിനെ കിറിച്ച് ഷാജോൺ പറഞ്ഞത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ പ്രധാന വേഷത്തിൽ ഷാജോൺ എത്തുന്നുണ്ട്. കോമഡി, വില്ലൻ, സ്വഭാവ നടൻ എന്നി കഥാപാത്രങ്ങളിൽ ഷാജോൺ തിളങ്ങിയിട്ടുണ്ട്. ഇനി സംവിധാനത്തിലുളള താരത്തിന്റെ മികവാണ് അറിയാനുളളത്.

വീട്ടിലിരുന്ന് മക്കളെ നോക്കാം, ഒപ്പം കാശുമുണ്ടാക്കാം... എങ്ങനെയെന്ന് അറിയണ്ടേ?

പൃഥ്വിയുടെ മാസ് എൻട്രി

പൃഥ്വിയുടെ മാസ് എൻട്രി

നായനിനു ശേഷം പുറത്തു വരുന്ന ചിത്രമായിരിക്കും ബ്രദേഴ്സ് ഡേ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് രണ്ടാമതായി നിര്‍മ്മിക്കുന്ന ചിത്രമായിരിക്കും ഇതെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കോമഡി വേദിയിലൂടെ മലയാള സിനിമയിൽ ചുവട് വെച്ച് താരമാണ് കലാഭവൻ ഷാജോൺ. ഇദ്ദേഹത്തിന്റെ ആദ്യ സംരഭമാണിത്. ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജയ്ക്ക് വൻ താരനിരയായിരുന്നു പങ്കെടുത്തത്

ഒരു കംബ്ലീറ്റ് എന്റര്‍ടെയ്‌നര്‍

ഒരു കംബ്ലീറ്റ് എന്റര്‍ടെയ്‌നര്‍

കോമഡിയ്ക്കും സംഗീതത്തിനും ഒരുപോലെ പ്രധാന്യമുളള ഒരു കംബ്ലീറ്റ് എന്റര്‍ടെയ്‌നര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും എന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.സിനിമുടെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. പൃഥിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു സംവിധായകന്‍ ഷാജോൺ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

വൻ താരനിര

വൻ താരനിര

ബ്രദേഴ്സ് ഡേ ഒരു മൾട്ടിസ്റ്റാർ ചിത്രമായിരിക്കുമെന്നാണ് സൂചന. ഐശ്വര്യ ലക്ഷ്മി പൃഥ്വിയുടെ നായികയായി എത്തുന്ന ആദ്യ ചിത്രമാണിത്. കൂടാതെ ഐമ, പ്രയാഗ മാർട്ടിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏറ്റവും ഒടുവിൽ പുറത്തു വന്ന ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിജയ് സൂപ്പറാണ് പൗർണ്ണമിയും മികച്ച വിജയം നേടിയിരുന്നു. ഫഹദിന്റെ നായികയായും തിളങ്ങാൻ ഐശ്വര്യയ്ക്ക് സാധിച്ചു.

 ലൂസിഫർ

ലൂസിഫർ

പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ, മഞ്ജുവാര്യർ, ഇന്ദ്രജിത്ത്, ടെവിനോ എന്നിങ്ങനെ മൾട്ടിസ്റ്റാർസ് അണി നിരക്കുന്ന ചിത്രമാണിത്. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം മാർച്ച് 28 നാണ് റിലീസിനായി എത്തുന്നത്. ലൂസിഫറിൽ ഷാജോൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയിയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തിൽ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X