Just In
- 57 min ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 1 hr ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 1 hr ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 2 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- Finance
വിദേശങ്ങളില്‍ ഉള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപങ്ങളില്‍ വന്‍ തകര്‍ച്ച; ഡിസംബറില്‍ 42 ശതമാനം ഇടിഞ്ഞു
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- News
ദില്ലി അതിർത്തിയിൽ സേനയെ വിന്യസിക്കാൻ കേന്ദ്ര തീരുമാനം: കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാലേട്ടനെ എടായെന്ന് വിളിയ്ക്കാന്‍ മടിതോന്നി: ഷാജോണ്‍
ഹാസ്യതാരമെന്ന സ്ഥിരം ലേബലില്‍ നിന്നും മാറി വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്ത് വിജയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഷാജോണ്‍. അടുത്തിടെയായി പലചിത്രങ്ങളിലും ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ച ഷാജോണിന്റെ ദൃശ്യത്തിലെ വേഷപ്പകര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ അളിഞ്ഞ സ്വഭാവക്കാരനായ കോണ്‍സ്റ്റബിള്‍ സഹദേവന് എന്ന വില്ലനെ ഷാജോണ്‍ മികച്ചതാക്കി മാറ്റിയെന്നകാര്യത്തില് പ്രേക്ഷകരില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. സഹദേവനായി ഷാജോണ്‍ തകര്‍ത്തുവെന്ന് പറയാതെ ആരും തിയേറ്റര്‍ വിട്ടിട്ടുമുണ്ടാകില്ല. അത്രയ്ക്ക് പെര്‍ഫെക്ടായിട്ടാണ് ഷാജോണ്‍ സഹദേവനായി മാറിയത്.
ദൃശ്യത്തിലെ കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിച്ച സന്തോഷത്തിലാണ് ഷാജോണ്‍. പക്ഷേ ആ സന്തോഷത്തിനിടയിലും മോഹന്‍ലാലിനെ അടിയ്ക്കുകുയും തൊഴിയ്ക്കുകയും ചെയ്യേണ്ടിവന്നെന്നൊരു വിഷമം ഷാജോണിനുണ്ട്.
എല്ലാവരെയും പോലെ മോഹന്‍ലാലിന്റെ ആരാധകനാണ് ഞാനും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ എടാഎന്ന് വിളിയ്ക്കാന്‍ എനിയ്ക്ക് വല്ലാത്ത മടി തോന്നിയിരുന്നു. മാത്രമല്ല ലാലേട്ടനെ ഇടിച്ച് ഇഞ്ചപ്പരുവമാക്കുന്ന സഹദേവന് തന്റെ കയ്യിലൊതുങ്ങുമോയെന്നൊരു ഭയമുണ്ടായിരുന്നുവെന്നും ഷാജോണ്‍ പറയുന്നു.
ഒരു അഭിമുഖത്തിലാണ് ഷാജോണ്‍ ലാലേട്ടനുമൊന്നിച്ചുള്ള അഭിനയ അനുഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ലേഡീസ് ആന്റ് ജെന്റില്മാനിലാണ് മോഹന്‍ലാലിനൊപ്പം ഷാജോണ്‍ ആദ്യമായി അഭിനയിച്ചത്. പക്ഷേ ദൃശ്യത്തില്‍ അല്പം വില്ലന്‍ ടച്ചുള്ള കഥാപാത്രമായതുകൊണ്ടുതന്നെ ലാലേട്ടന് മുന്നില്‍ വിഷമിച്ചുപോയെന്ന് ഷാജോണ്‍ പറയുന്നു.
എങ്കിലും സഹദേവന് എക്കാലവും തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കുമെന്നകാര്യത്തില് ഷാജോണിന് സംശയമില്ല.
എല്ലാവരും കോമഡിയില്‍ നിന്നും വില്ലത്തരത്തിലേയ്ക്ക് മാറുമ്പോള്‍ ഷാജോണിന്റെ രീതി മറിച്ചാണ്. ഇതിനെക്കുറിച്ച് ചോദിച്ചാല്‍ ഷാജോണ്‍ പറയുക കോമഡി വിടാന്‍ താന്‍ ഒരുക്കമല്ലെന്നാണ്. പക്ഷേ ദൃശ്യത്തിലേതുപോലുള്ള വ്യത്യസ്തമായ വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും സ്വീകരിക്കുമെന്നും ഷാജോണ്‍ പറയുന്നു.