twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതിദിനം രണ്ട് ലക്ഷം രൂപ പ്രതിഫലം കിട്ടിയാലേ പാഷാണം ഷാജി അഭിനയിക്കുവെന്നത് ശരിയാണോ?

    By Akhila
    |

    അതേ ഇല്ലായ്മയില്‍ നിന്ന് തന്നെയാണ് പാഷാണം ഷാജി എന്ന ഷാജു നവോദയ ഇവിടം വരെ എത്തിയത്. എന്നാല്‍ ഇന്നത്തെ ഈ ഉയര്‍ച്ചയില്‍ പഴയ കാലം ഒന്നും മറന്നിട്ടുമില്ല. തന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഷാജു ഇക്കാര്യം പറയുന്നത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഷാജി പ്രതിദിനം രണ്ട് ലക്ഷം രൂപ ലഭിക്കണം, എങ്കില്‍ മാത്രമേ ഷാജി ആ സിനിമയില്‍ അഭിനയിക്കുകയുള്ളുവെന്ന് ഒരു ദുഷ്പ്രചരണം ഉണ്ട്.

    മുമ്പും തന്റെ പേരില്‍ ഇതുപോലെ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, അത് തന്നെ സിനിമില്‍ എടുത്തെന്നായിരുന്നു. എന്നാല്‍ ആ വാര്‍ത്ത തന്നെ സന്തോഷിപ്പിച്ചിട്ടേ യുള്ളൂ. പക്ഷേ ഇത് അങ്ങനെ അല്ല, ഷാജു പറയുന്നു. മലയാള സിനിമയിലെ ഒരു നടിയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്ന കാര്യം തന്നെ അറിയിച്ചത്.

    shaju-navodaya

    പ്രതിഫലത്തിന്റെ കാര്യത്തില്‍ കര്‍ക്കശക്കാരനാകാന്‍ മാത്രം താന്‍ എവിടെയും എത്തിയിട്ടില്ല. വരുന്ന ഓഫറുകള്‍ സന്തോഷത്തോടെ സ്വീകരിക്കുക മാത്രമാണ് താന്‍ ഇപ്പോള്‍ ചെയ്യുന്നത്. പക്ഷേ തന്നെ തേടി പുതിയ ചിത്രങ്ങള്‍ എത്തുന്നുണ്ട്. ഒരു പക്ഷേ തന്നില്‍ അസൂയ തോന്നുന്ന ആരെങ്കിലും പറഞ്ഞ് പരത്തുന്നതാണെന്നും ഷാജി പറയുന്നു. നാനാ സിനിമാ വാരികയിലാണ് ഷാജി തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നത്.

    2014 പുറത്തിറങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിങ് 2 ലൂടയാണ് ഷാജു നവോദയ സിനിമയിലെത്തുന്നത്. അടുത്തിടെ മലയാള സിനിമയില്‍ സൂപ്പര്‍ ഹിറ്റായ പത്തേമാരി, അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലും ഷാജു അഭിനയിച്ചിരുന്നു. ഇപ്പോഴിതാ അപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂര്‍ എന്നീ ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ്.

    English summary
    shaju navodaya about his film career.=
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X