മമ്മൂട്ടി അന്ന് സുരാജിനെ സഹായിച്ചു! ബിജു മേനോനും അങ്ങനെ ചെയ്യാമായിരുന്നുവെന്ന് ഷാജു

ഇടവേളയ്ക്ക് ശേഷം ഷാജു വീണ്ടും അഭിനയരംഗത്തേക്ക് സജീവമായി തിരിച്ചെത്തുകയാണ്. ഇത്തവണത്തെ വരവിന് പ്രത്യേകതകളേറെയാണ്. മലയാളത്തിലെ ആദ്യ വെബ് സീരീസുമായാണ് ഇത്തവണ അദ്ദേഹമെത്തുന്നത്. ഹെല്‍മെയ്റ്റ് എന്ന് പേരിലാണ് മലയാളത്തിലെ ആദ്യ വെബ് സീരീസ് എത്തുന്നത്. സിനിമയില്‍ നായകനായി അരങ്ങേറണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് അത് സാധ്യമായതെന്നും അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. മലയാള സിനിമയില്‍ ഒരുകലാത്ത് നിറഞ്ഞുനിന്നിരുന്ന അഭിനേത്രിയായ ചാന്ദിനിയെയാണ് താരം ജീവിതസഖിയാക്കിയത്. നല്ലൊരു നര്‍ത്തകി കൂടിയായ ചാന്ദിനി നൃത്തവിദ്യാലയവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. മക്കളായ നന്ദനയും നീലാഞ്ജനയും മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് കലാരംഗത്തെത്തുമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ട് പോലും ലഭിക്കാത്തത്ര സ്വീകാര്യതയാണ് ഡബ്‌സ്മാഷിലൂടെ ലഭിച്ചത്. മക്കളുടെ ആഗ്രഹത്തിന് വഴങ്ങിയാണ് അത് ചെയ്തത്.

മിമിക്രിയില്‍ നിന്നുമാണ് താനും സിനിമയിലേക്കെത്തിയത്. അഭിനയം തുടങ്ങിയ കാലത്ത് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് അവസരങ്ങള്‍ ലഭിക്കുന്നത് കുറയുകയായിരുന്നു. മിമിക്രിയില്‍ അനുകരണം അനുഗ്രഹമായിരുന്നുവെങ്കിലും സിനിമാജീവിതത്തില്‍ അത് വില്ലനായി മാറുകയായിരുന്നു. മോഹന്‍ലാലിന്‍രെ രൂപവും ശബ്ദവും അനുകരിച്ചായിരുന്നു തുടക്കത്തില്‍ താരം ശ്രദ്ധേയനായത്. സിനിമയില്‍ നിന്നും അവസരം ലഭിക്കുന്നത് കുറഞ്ഞപ്പോഴാണ് സീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവിധ പരമ്പകളിലായി ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.

Shaju

സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറിയില്‍ ബിജു മേനോനെ പാലക്കാട് ഭാഷ പഠിപ്പിക്കാനായി മുഴുവന്‍ സമയവും കൂടെയിരുന്നത് താനായിരുന്നു. ഉത്സാഹക്കമ്മിറ്റിക്ക് വേണ്ടി ജയറാമിനെയും സഹായിച്ചത്. മമ്മൂട്ടിയെ തിരുവനന്തപുരം ഭാഷ പഠിപ്പിക്കാന്‍ അവസരം ലഭിച്ചതോടെയാണ് സുരാജിന്റെ കരിയര്‍ മാറി മറിഞ്ഞത്. എന്നാല്‍ തന്റെ കരിയറില്‍ അത്തരത്തിലൊരു സംഭവം ഇല്ലായിരുന്നുവെന്ന് താരം പറയുന്നു. ബിജു മേനോന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി ഓര്‍ഡിനറി മാറിയിരുന്നു. ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ച സിനിമ കൂടിയായിരുന്നു ഇത്. വേണമെങ്കില്‍ അന്നദ്ദേഹത്തിന് തന്നെ സഹായിക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അങ്ങനെ ചെയ്യാത്തതില്‍ പരിഭവമൊന്നുമില്ലെന്നും ഷാജു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X