സില്‍ക് സ്മിതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഷക്കീലയുടെ ആ പോസ്റ്റര്‍!!

ഷക്കീലയുടെ ജീവിത കഥ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഷക്കീലയായി അഭിനയിക്കുന്ന നടി റിച്ച ഛദ്ദ നഗ്നമേനിയില്‍ ആഭരണങ്ങള്‍ അണിഞ്ഞുനില്‍ക്കുന്ന തരത്തിലായിരുന്നു പോസ്റ്റര്‍.


ആ പോസ്റ്ററിന് പിന്നലെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സില്‍ക് സ്മിതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണത്രെ ആ പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഇതാണ് പോസ്റ്റര്‍

ഇതാണ് പോസ്റ്റര്‍

ഇതാണ് ഷക്കീലയുടെ ജീവിതകഥ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍ എന്ന ചിത്രത്തില്‍ ബോളിവുഡ് താരം റിച്ച ഛദ്ദയാണ് നായികയാകുന്നത്. ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രചോദനമായത്

പ്രചോദനമായത്

മിസ് പമേള എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ സില്‍ പ്രത്യക്ഷപ്പെട്ടത് നഗ്നമേനി ആഭരണങ്ങള്‍ക്കൊണ്ടു മറച്ചുവച്ചായിരുന്നു. ആ പോസ്റ്ററില്‍ നിന്ന് പ്രദോചനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഷക്കീലയുടെ പോസ്റ്റര്‍ തയ്യാറാക്കിയത്.

സില്‍ക്കിനുള്ള ആദരം

സില്‍ക്കിനുള്ള ആദരം

സില്‍ക് സ്മിതയ്ക്കുള്ള ആദരവ് എന്ന തലത്തിലാണ് അവരെ അനുസ്മരിച്ചുകൊണ്ടുള്ള പോസ്റ്റര്‍ തയ്യാറാക്കിയത് എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സില്‍ക്കിന്റെ പ്രശസ്തിയുടെ നിഴലിലൂടെയാണ് ഷക്കീല എന്ന നടി വളര്‍ന്നത് എന്ന് സംവിധായകന്‍ പറയുന്നു.

നടി പറയുന്നത്

നടി പറയുന്നത്

സില്‍ക് സ്മിതയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു നടിയില്ല. പതിനാറോളം ഭാഷാകളില്‍ സ്മിത അഭിനയിച്ചു. ബോക്‌സോഫീസില്‍ സ്മിതയിലൂടെ പണമൊഴുകി. എന്നാല്‍ അവര്‍ക്ക് വളരെ ദാരുണമായ അന്ത്യമാണ് ഉണ്ടായത്. അവരുടെ തകര്‍ച്ചയില്‍ നിന്നാണ് ഷക്കീല വളര്‍ന്നത്. സില്‍ക് സ്മിത ഇല്ലായിരുന്നെങ്കില്‍ ഷക്കീലയുമില്ല- റിച്ച പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X