Just In
- 8 min ago
സൗഭാഗ്യയും താരകല്യാണും ഉള്ളത് കൊണ്ടാണോ അവസരം ലഭിച്ചത്? മാസ് മറുപടിയുമായി അര്ജുന്
- 11 min ago
മെഗാസ്റ്റാർ മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും, ബിലാൽ അല്ല
- 15 min ago
പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ലെന്ന് സുബി സുരേഷ്
- 35 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
Don't Miss!
- News
ഇസ്രായേലില്‍ കൊവിഡ് വാക്സിന് കുത്തിവെച്ചവര്‍ക്ക് മുഖത്ത് പക്ഷാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഷക്കീല ദിലീപിന്റെ കടുത്ത ആരാധിക
ഒരു ഒറിയന് ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഉറക്കം കെടുത്തിയ ഷക്കീല വെള്ളിത്തിരയിലെത്തുന്നത്. താപ്പു എന്ന തമിഴ് ചിത്രത്തിന് ശേഷം പിന്നീട് അഭിനയിച്ചത് മലയാളത്തിലാണ്. നീലത്തടാകത്തില്‍ നിഴല്‍ പക്ഷികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഷക്കീല പിന്നെയും കുറെ ചിത്രങ്ങളില്‍ അഭിയിച്ചു. അവിടെ നിന്ന് കന്നടയിലും തെലുങ്കിലുമെല്ലാമെത്തി.
അടുത്തിടെ ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങി. അഭിനയത്തിലും അതിനുപുറത്തുമുള്ള ജീവിതത്തെ കുറിച്ചാണ് ഷക്കീല എന്ന പേരിട്ടിരിക്കുന്ന ആത്മകഥയിലൂടെ താരം പങ്കുവയ്ക്കുന്നത്. അതില്‍ ഷക്കീല എഴുതി, മലയാള നടന് ദിലീപിന്റെ കടുത്ത ആരാധികയാണ് താനെന്ന്. ദിലീപിന്റെ ഏതെങ്കിലുമൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ വളരെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അങ്ങനെ ഒരുവസരം കിട്ടിയില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു ചിത്രത്തില്‍ ഹാസ്യതാരമായെത്താന്‍ താന്‍ തയ്യാറാണെന്ന് ഷക്കീല പറയുന്നു.
ചില സത്യങ്ങള്‍ ആത്മകഥയിലൂടെ ഞാന്‍ ലോകത്തോട് വിളിച്ചു പറയമെന്നാണ് ഷക്കീല പറഞ്ഞിരുന്നു. സിനിമയില്‍ താന്‍ വെറും സ്ത്രീശരീരമായി മാറിപ്പോയതോടെ ജീവിതം ഇല്ലാതായിപ്പോയെന്ന് ആത്മകഥയില്‍ താരം പരമാര്‍ശിക്കുന്നുണ്ട്. എല്ലാ പ്രായക്കാരും തന്നെ വെറും ശരീരമായി മാത്രമാണ് കണ്ടതെന്നും പക്ഷേ അതില്‍ തനിയ്ക്ക് വിഷമമില്ലെന്നും അവര്‍ പറയുന്നു. തന്റെ സിനിമകളെല്ലാം അത്തരത്തിലുള്ളതായതുകൊണ്ടാണ് തനിയ്ക്ക് ശരീരം മാത്രമായി സിനിമയില്‍ കഴിയേണ്ടിവന്നതെന്നും ഷക്കീല പറയുന്നു.
ഒലിവ് പബ്ലിക്കേഷനാണ് ഷക്കീലയുടെ ആത്മകഥ പുറത്തിറക്കുന്നത്. ജീവിത്തില്‍ സംഭവിച്ച കാര്യങ്ങള്‍ താന്‍ പച്ചയായി എഴുതുമെന്നും വാനക്കാരുടെ അഭിപ്രായത്തെയോ വിമര്‍ശനത്തെയോ മുഖവിലയ്ക്കെടുക്കില്ലെന്നും ഷക്കീല പറഞ്ഞിരുന്നു. പൃഥ്വിരാജ് നായകനായ തേജ ഭായ് ആന്റ് ഫാമിലി എന്ന ചിത്രത്തില്‍ ഒരു അഥിതി വേഷമായാണ് ഒടുവില്‍ ഷക്കീല മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്.