»   » ഷക്കീലയുടെ പുതിയ സിനിമ 'ശീലാവതി' ഹൊറര്‍ ചിത്രമാണ് സിനിമയുടെ ടീസര്‍ പുറത്ത് വന്നു!!

ഷക്കീലയുടെ പുതിയ സിനിമ 'ശീലാവതി' ഹൊറര്‍ ചിത്രമാണ് സിനിമയുടെ ടീസര്‍ പുറത്ത് വന്നു!!

Posted By:
Subscribe to Filmibeat Malayalam

ആന്ധ്രാപ്രദേശുകാരി ആണെങ്കിലും ഒരു കാലത്ത് കേരളത്തിലെ യുവാക്കളുടെ രോമാഞ്ചമായിരുന്ന നടിയായിരുന്നു ഷക്കീല. മാദകനടിയായി സിനിമയിലഭിനയിച്ചായിരുന്നു ഷക്കീല ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഷക്കീല വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്.

ആദിയുടെ 9 ദിവസത്തെ കളക്ഷന്‍ വന്നു! കോടികള്‍ പെട്ടിയിലാക്കി രാജാവിന്റെ മകന്‍ കിടുക്കിയെന്ന് പറയാം..

shakeela

തെലുങ്ക് സിനിമയിലൂടെയാണ് ഷക്കീല തിരിച്ച് വരവ് നടത്തുന്നത്. സായി റാം ദസാരി സംവിധാനം ചെയ്യുന്ന ശീലാവതി വാട്ട് ഈസ് ദിസ് ഫ***? എന്ന പേരിട്ടിരിക്കുന്ന സിനിമയിലാണ് ഷക്കീല അഭിനയിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെ സിനിമയിലെ ടീസറും എത്തിയിരിക്കുകയാണ്. ഒരു ഹൊറര്‍ മൂവിയുമായി സാമ്യം തോന്നുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

നിവിന്‍ പോളിയുടെ അവാര്‍ഡ് സിനിമയല്ല, ഫീല്‍ ഗുഡെന്ന് ട്രോളന്മാര്‍! ഹേയ് ജൂഡ് കാണാന്‍ കാരണങ്ങളേറെ...

കേരളത്തില്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ സിനിമയ്ക്ക് കേരളത്തിലും വലിയ പ്രധാന്യമുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി സിനിമയിലഭിനയിക്കാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു. സിനിമയില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും ഇടയ്ക്ക് അതിഥി വേഷങ്ങളിലൂടെ പല സിനിമകളിലും പ്രത്യക്ഷപ്പെടാന്‍ ഷക്കീലയ്ക്ക് കഴിഞ്ഞിരുന്നു.

English summary
Shakeela is back to silver screen with horror film Seelavathi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam