»   »  ഷക്കീലയുടെ ചിത്രത്തില്‍ ദിലീപ് അഭിനയിക്കും?

ഷക്കീലയുടെ ചിത്രത്തില്‍ ദിലീപ് അഭിനയിക്കും?

Posted By:
Subscribe to Filmibeat Malayalam
Shakeela
മലയാള സിനിമയിലേക്കുള്ള രണ്ടാംവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിനാണ് പഴയകാല ഗ്ലാമര്‍താരം ഷക്കീല. രതിചേച്ചിയെന്ന ഇമേജൊക്കെ തൂത്തെറിഞ്ഞ് ഒരു സംവിധായികയുടെ കുപ്പായമണിഞ്ഞാണ് ഷക്കീല ഇത്തവണ വന്നെത്തുന്നത്.

നീലകുറിഞ്ഞി പൂത്തു എന്ന ചിത്രത്തിലൂടെ തന്റെ പുതിയ മുഖമാണ് വെളിപ്പെടുകയെന്നും നടി പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ ജാഫര്‍ കാഞ്ഞിരപ്പിള്ളി തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നതിനുപുറമെ ഇരട്ടവേഷങ്ങളിലും ഷക്കീല കാമറയ്ക്ക് മുന്നിലുമെത്തുന്നുണ്ട്.

നായികയുടെ അമ്മയുടേയും ചേച്ചിയുടേയും വേഷമാണ് ഷക്കീലയ്ക്ക്. രതിചിത്രമാണെന്ന് കരുതി ഈ സിനിമ കാണേണ്ടതില്ലെന്നാണ് ഷക്കീലയുടെ വിശദീകരണം. താന്‍ അഭിനയിച്ചിട്ടുള്ള മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്ഥമായി കുടുംബ ചിത്രമായിരിക്കുമിത്. സ്ത്രീശാക്തീകരണമാണ് സിനിമയുടെ പ്രമേയം. എറണാകുളത്തും പഴനിയിലുമായാണ് ഷൂട്ടിംഗ് നടക്കുക.

പ്രതാപകാലത്ത് മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമടക്കം വിറപ്പിച്ചിട്ടുള്ള ഷക്കീലയെ മുഖ്യധാരാ സിനിമാക്കാര്‍ എന്നും അകറ്റിനിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഷക്കീല സംവിധായികയാകുമ്പോഴും മുഖ്യധാരാ സിനിമാക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല. എന്നാല്‍ ദിലീപിനെ ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിപ്പിയ്ക്കാനും ഷക്കീല ശ്രമിയ്ക്കുന്നുണ്ട്. പുതുമുഖങ്ങളാണ് ചിത്രത്തിലൂടെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
The actress has decided to turn director with a film titled 'Neelakurinji'. Jafar Kanjirapilli who has earlier produced many films of Shakeela is producing this film too.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam