ടീസര്‍ കണ്ട് പഴയ കാമുകനെ ഓര്‍മ്മ വന്നു. ബയോപിക്ക് ചിത്രത്തെ കുറിച്ച് ഷക്കീല

By Prashant V R

ബിഗ്രേഡ് ചിത്രങ്ങളിലൂടെ ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ താരമാണ് ഷക്കീല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷക്കീല ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. സൂപ്പര്‍താര സിനിമകള്‍ക്കിടെയിലും ഷക്കീല ചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞോടിയ കാലമുണ്ടായിരുന്നു മലയാളത്തില്‍. 16ാമത്തെ വയസില്‍ ഗ്ലാമര്‍ റോളുകളില്‍ അഭിനയിച്ചുതുടങ്ങിയ താരം പിന്നീട് ബി ഗ്രേഡ് സിനിമകളിലെ സൂപ്പര്‍ താരമായി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഷക്കീല സജീവമായി അഭിനയിച്ചിരുന്നു. കൂടാതെ സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം അതിഥി വേഷങ്ങളിലും ഷക്കീല എത്തി. നടിയുടെ ബയോപിക്ക് സിനിമയുടെ പ്രഖ്യാപനം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഷക്കീലയുടെ കരിയറിലെ ചില അനുഭവങ്ങളെ ആസ്പദമാക്കികൊണ്ടാണ് ബയോപിക്ക് ചിത്രം ഒരുങ്ങിയത്.

ബോളിവുഡ് താരം റിച്ച ഛദ്ദ

ബോളിവുഡ് താരം റിച്ച ഛദ്ദ ഷക്കീലയായി വേഷമിട്ട ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം ,കന്നഡ ഭാഷകളിലായി 250ഓളം സിനിമകളില്‍ വേഷമിട്ട താരമാണ് ഷക്കീല.

ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന

ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഷക്കീല ബയോപിക്കില്‍ പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിളള തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. താരരാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല സിനിമകള്‍ക്ക് ലഭിച്ച സ്വീകാര്യതയും ബോക്‌സോഫീസ് കളക്ഷനുമൊക്കെയാണ് സിനിമയില്‍ കാണിക്കുന്നത്.

അതേസമയം സിനിമയുടെ ടീസര്‍ ലോഞ്ച്

അതേസമയം സിനിമയുടെ ടീസര്‍ ലോഞ്ച് ചടങ്ങില്‍ ചിത്രത്തെ കുറിച്ച് ഷക്കീല പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രെയിലര്‍ കണ്ട് താന്‍ ശരിക്കും സന്തോഷവതിയാണെന്നാണ് നടി പറയുന്നത്. ചിത്രത്തില്‍ റിച്ച ഛദ്ദ അതിശയകരമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്റെ കഥാപാത്രത്തോട് അവര്‍ പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്.

കൂടാതെ തന്റെ കഥ ചിത്രമാകുവാന്‍

കൂടാതെ തന്റെ കഥ സിനിമയാക്കുവാന്‍ ലങ്കേഷ് കാണിച്ച ധൈര്യത്തെയും തന്നോട് കാണിച്ച പരിഗണനയെയും നടി പ്രശംസിച്ചു. തന്റെ പഴയകാലത്തെ പല കാര്യങ്ങളും ടീസര്‍ ഓര്‍മ്മപ്പെടുത്തിയെന്നും ഷക്കീല പറയുന്നു. പ്രത്യേകിച്ച് എന്റെ മുന്‍ കാമുകന്‍ റിച്ചാര്‍ഡ്. രാജീവ് അദ്ദേഹത്തെ പോലെയാണ്. ട്രെയിലര്‍ കണ്ടതിന് ശേഷം എനിക്ക് അങ്ങനെ തോന്നിയെങ്കില്‍ മുഴുവന്‍ സിനിമയും കണ്ടതിന് ശേഷം എനിക്ക് എങ്ങനെ തോന്നും എന്ന് സങ്കല്‍പ്പിക്കുക, ഷക്കീല പറഞ്ഞു.

ഓണ്‍സ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലെയും

ഡിസംബര്‍ 25ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് ഷക്കീല ബയോപിക്ക് പുറത്തിറങ്ങുക. ഷക്കീലയെ കുറിച്ചൊരു സിനിമ എന്നും തന്റെ ആഗ്രഹമായിരുന്നു എന്ന് സംവിധായകന്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. ഓണ്‍സ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലെയും അവരുടെ വ്യക്തിത്വം എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. അവരുടെ കഥ പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

സിനിമകള്‍ കിട്ടാതെ

സിനിമകള്‍ കിട്ടാതെ കഷ്ടപ്പെട്ട ഷക്കീലയുടെ ജീവിതത്തിലെ ദുഷ്‌കരമായ കാലഘട്ടത്തെ കുറിച്ച്, സ്വാഭാവ റോളുകള്‍ ലഭിക്കാനായി അവര്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സൂപ്പര്‍സ്റ്റാര്‍ ഷക്കീലയുടെ യഥാര്‍ത്ഥ കഥയാണ് ഈ സിനിമയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നതെന്നും സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് മുന്‍പ് വ്യക്തമാക്കിയിരുന്നു.

Recommended Video

Richa Chadha’s Shakeela to release theatrically on Christmas | FilmiBeat Malayalam

ഷക്കീല ടീസര്‍

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X