ഷക്കീലയുടെ 12 വ്യത്യസ്ത വേഷങ്ങള്‍! കലണ്ടര്‍ പുറത്തിറക്കി ഞെട്ടിച്ച് അണിയറ പ്രവര്‍ത്തകര്‍!
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ മാദക റാണിയായി അറിയപ്പെട്ടിരുന്നു നടിയാണ് ഷക്കീല. അക്കാലത്ത് ഷക്കീലയുടെ സിനിമകള്‍ വന്‍പ്രചാരം നേടിയിരുന്നവയാണ്. മലയാളത്തില്‍ സജീവമായിരുന്നെങ്കിലും തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ വിവിധ ഇന്‍ഡസ്ട്രികളിലും ഷക്കീല സജീവമായിരുന്നു. ഇപ്പോഴിതാ ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരു സിനിമ വരികയാണ്.

ഷക്കീല നോട്ട് എ പോണ്‍ സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ബോളിവുഡ് താരസുന്ദരി റിച്ച ഛദ്ദയാണ് ഷക്കീലയായിട്ട് അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഷക്കീലയുടെ 12 കഥാപാത്രങ്ങള്‍ ചേര്‍ത്തു വെച്ചുള്ള കലണ്ടര്‍ പുറത്തിറക്കിയിരിക്കുകയാണ്.
ഷക്കീലയായി രൂപം മാറിയ റിച്ചയുടെ 12 വ്യത്യസ്ത വേഷത്തിലുള്ള ചിത്രങ്ങളാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ റിച്ച തന്നെയാണ് കലണ്ടര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഷക്കീലയെ കുറിച്ച് പുറംലോകം ഇതുവരെ അറിയാത്ത കഥയാണ് സിനിമയിലൂടെ പറയാന്‍ പോകുന്നത്. മലയാളി താരം രാജീവ് പിള്ളയും സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











