»   » ഇരുപത് പേരെ പ്രണയിച്ചു... എന്നിട്ടും ഷക്കീലയ്ക്ക് ഈ ഗതികേട്.. ശരീരം വിൽക്കേണ്ടി വന്നിട്ടില്ല !!

ഇരുപത് പേരെ പ്രണയിച്ചു... എന്നിട്ടും ഷക്കീലയ്ക്ക് ഈ ഗതികേട്.. ശരീരം വിൽക്കേണ്ടി വന്നിട്ടില്ല !!

Posted By: Rohini
Subscribe to Filmibeat Malayalam

ബിഗ്രേഡ് ചെയ്യപ്പെട്ട സിനിമകളിൽ അഭിനയിച്ച് ഒടുവിൽ സ്വയം ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഒരു നടി ഇവിടെയുണ്ട്.. സാക്ഷാൽ സിൽക് സ്മിത.. ഏറെ കുറേ അതേ അവസ്ഥയിലാണ് മലയാളത്തിൻറെ ആദ്യകാല മാദക സുന്ദരി ഷക്കീലയ്ക്കും. ആത്മഹത്യ ചെയ്തില്ല എന്ന് മാത്രം !!

ഷക്കീലയോട് മത്സരിച്ച അന്നത്തെ ഗ്ലാമര്‍ നായിക എവിടെയാണ്.. സൂപ്പര്‍താരങ്ങളെക്കാള്‍ താരമൂല്യമുള്ള നടി?

ബിഗ്രേഡ് ചെയ്യപ്പെട്ട സിനിമകളിൽ അഭിനയിച്ച് കോടികൾ സംമ്പാദിച്ച ഷക്കീല ഇപ്പോൾ ഒരു വാടക വീട്ടിലാണ് ജീവിയ്ക്കുന്നത്. ബിഗ്രേഡ് സിനിമകളുടെ തള്ളിക്കയറ്റം അവസാനിച്ചതോടെ ഷക്കീലയെ സിനിമയിൽ കാണാതായി. എന്നാലിപ്പോഴും ഷക്കീല എന്ന് പേര് കേൾക്കുമ്പോൾ ചിലർക്കൊക്കെ ആ രോമാഞ്ചം ഉണ്ടാവാറുണ്ട് എന്നതാണ് സത്യം.

മടങ്ങിയെത്തി

ചെറിയ ചെറിയ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയും മറ്റും ഷക്കീല മടങ്ങിയെത്തിയിരിയ്ക്കുകയാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ ഗ്ലാമറാകാതെ ചെറിയ ചില വേഷങ്ങളും ഷക്കീല ചെയ്യുന്നുണ്ട്. പക്ഷെ അത്തരം ചിത്രങ്ങളിലും പഴയ പേരുണ്ട്.

വാടക വീട്ടിൽ താമസം

ഇരുപത് വർഷം സിനിമയിൽ സജീവമായി ഉണ്ടായിരുന്നു. കുറേ ഏറെ സമ്പാദിച്ചു. എന്നാൽ ഇപ്പോൾ വാടക വീട്ടിലാണ് താമസം. മാസം പതിനായിരം രൂപയാണ് വാടക.

നേരായ വഴിയിലൂടെ

വാടക കൊടുക്കാനുള്ള പണം ഞാൻ സമ്പാദിക്കുന്നത് തെറ്റായ വഴിയിലൂടെയല്ല. തെറ്റായ വഴിക്ക് പണം സമ്പാദിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് എനിക്കുണ്ടായിട്ടില്ല.

അങ്ങനെ പോയിരുന്നെങ്കിൽ

തെറ്റായ വഴിയ്ക്ക് സഞ്ചരിച്ചിരുന്നുവെങ്കിൽ എൻറെ എക്കൌണ്ടുകളിൽ കോടികളുണ്ടാവുമായിരുന്നു. എന്നാൽ എനിക്കിപ്പോൾ ആയിരും രൂപ പോലും സമ്പാദ്യമായി ഇല്ല എന്നതാണ് സത്യം.

ചേച്ചി ചതിച്ചു

തിരക്കുള്ള സമയത്ത് സമ്പാദിച്ച പണമെല്ലാം അമ്മയെ ഏൽപിച്ചു. അമ്മ ചേച്ചിയ്ക്ക് കൊടുത്തു. പണമെല്ലാം സ്വന്തം എക്കൌണ്ടിൽ നിക്ഷേപിച്ച ചേച്ചി കോടീശ്വരിയായി.

വീട്ടിൽ നിന്ന് പുറത്തായി

ചേച്ചിയുടെ പ്രവൃത്തി എന്നെ മാനസികമായി തളർത്തി. സ്വന്തം വീട്ടുകാർ പോലും ഒറ്റപ്പെടുത്തി. എൻറെ കഷ്ടപ്പാടിൻറെ ഫലം അനുഭവിച്ചവർ പോലും എന്നെ തള്ളിപ്പറഞ്ഞു.

പ്രണയമുണ്ടായിരുന്നു

ഇരുപത് പേരെയെങ്കിലും പ്രണയിച്ചിട്ടുണ്ട്. വിവാഹം കഴിക്കാൻ തന്നെയായിരുന്നു ആഗ്രഹം. പക്ഷെ വിധി മറിച്ചായിരുന്നു. പ്രണയ ബന്ധങ്ങൾ പരാജയപ്പെട്ടു. ഒരു പുതിയ പ്രണയത്തിനായി ഇപ്പോഴും കാത്തിരിയ്ക്കുകയാണ് ഞാൻ- ഷക്കീല പറഞ്ഞു.

English summary
Shakeela now lives in rented home

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam