മീ ടൂവിനെ കുറിച്ച് ഷക്കീലയുടെ അഭിപ്രായം, അത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ?
ഗായിക ചിന്മയ് തുടങ്ങി വച്ച മീ ടൂ കാംപെയിന്‍ ഇപ്പോള്‍ സിനിമാ ലോകത്ത് വൈറസ് പോലെ പരക്കുകയാണ്. സിനിമ ലോകത്ത് നിന്ന് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ചും ലൈംഗിക പീഡനത്തെ കുറിച്ചും ഇതിനോടകം പല താരങ്ങളും വെളിപ്പെടുത്തല്‍ നടത്തിക്കഴിഞ്ഞു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മീ ടൂ കാംപെയിനിനെ കുറിച്ച് നടി ഷക്കീല അഭിപ്രായം പറയുകയുണ്ടായി. തനിക്കുണ്ടായ അനുഭവത്തെ കുറിച്ചും നടി മനസ്സു തുറന്നു.

നല്ല അവസരം
പ്രതികരിക്കാനുള്ള ധൈര്യം ഇന്നത്തെ പെണ്‍കുട്ടികള്‍ കാണിക്കുന്നു എന്നത് നല്ല കാര്യമാണ്. എന്റെയൊക്കെ തുടക്കകാലത്ത് ഇങ്ങനെ പ്രതികരിക്കാനോ വെട്ടി തുറന്ന് പറയാനോ സാധിച്ചിട്ടില്ല എന്ന് ഷക്കീല പറഞ്ഞു.

അനുഭവമുണ്ടായിട്ടുണ്ടോ
അത്തരത്തിലുള്ള അനുഭവം തനിക്കും സിനിമാ ലോകത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എന്ന് ഷക്കീല പറഞ്ഞു. പക്ഷെ ശാരീരിക സുഖത്തിന് വേണ്ടി എന്നെ സമീപിച്ച പുരുഷന്മാരെ ഒഴിവാക്കി വിടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് എന്ന് ഷക്കീല പറയുന്നു.

ഷക്കീലയുടെ തുടക്കം
മലയാള സിനിമയില്‍ മാദക സുന്ദരിയായിട്ടാണ് ഷക്കീല എത്തിയത്. അതുകൊണ്ട് തന്നെ ഷക്കീല അതിഥി താരമായോ അല്ലാതെയോ എത്തുന്ന ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ പണം വാരി.

സില്‍ക് സ്മിതയ്ക്ക് പകരം
സില്‍ക് സ്മിതയുടെ പിന്മുറക്കാരിയായിട്ടായിരുന്നു ഷക്കീലയുടെ വളര്‍ച്ച. എന്നാല്‍ സില്‍ക്കിനോളം എല്ലാ ഭാഷയിലും സ്വാധീനം ചെലുത്താന്‍

ഹാസ്യ വേഷങ്ങള്‍
പിന്നെപിന്നെ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം ബിഗ്രേഡ് സിനിമകള്‍ ഒഴിവാക്കാന്‍ തുടങ്ങിയതോടെ ഷക്കീലയുടെ കരിയര്‍ ഇടിഞ്ഞു തുടങ്ങി. അതോടെ തമിഴ്- തെലുങ്ക് ചിത്രങ്ങളില്‍ കോമഡി റോളുകളില്‍ ഷക്കീല പരീക്ഷണങ്ങള്‍ തുടങ്ങി.

സിനിമയാകുന്നു
ഇപ്പോള്‍ ഷക്കീലയുടെ ജീവിതകഥ ആസ്പമദമാക്കി സിനിമ ഒരുങ്ങുകയാണ് അണിയറയില്‍. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്.


Click it and Unblock the Notifications